Loading ...

Home Education

കെ.എ.എസ്​ റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു​; സ്​ട്രീം ഒന്നില്‍ എസ്​. മാലിനിക്ക്​ ഒന്നാം റാങ്ക്​

തിരുവനന്തപുരം: കേരള അഡ്​മിനിസ്​ട്രേറ്റീവ്​ സര്‍വിസിന്‍റെ റാങ്ക്​ പട്ടിക പി.എസ്​.സി പ്രസിദ്ധീകരിച്ചു. ഒന്നാം സ്​​ട്രീമില്‍ ആദ്യ നാല്​ റാങ്കും വനിതകള്‍ക്ക്​. ഒന്നാം സ്​ട്രീമില്‍ ഒന്നാം റാങ്ക്​ എസ്​. മാലിനി സ്വന്തമാക്കി. രണ്ടാംറാങ്ക്​ നന്ദന പിള്ള, മൂന്നാം റാങ്ക്​ ഗോപിക ഉദയന്‍, നാല്​ ആതിര എസ്​.വി, അഞ്ചാം റാങ്ക്​ ഗൗതമന്‍ എം. എന്നിവര്‍ സ്വന്തമാക്കി. സ്​ട്രീം ഒന്ന്​ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെടും. 68 പേര്‍ സപ്ലിമെന്‍റി പട്ടികയിലും ഉള്‍പ്പെടും.

സ്​ട്രീം രണ്ടില്‍ ഒന്നാം റാങ്ക്​ അഖില ചാക്കോ സ്വന്തമാക്കി. രണ്ടാം റാങ്ക്​ -ജയകൃഷ്​ണന്‍ കെ.ജി, മൂന്ന്​ പാര്‍വതി ചന്ദ്രന്‍ എല്‍.​, നാല്​ ലിബു എസ്​. ലോറന്‍സ്​, അഞ്ചാം റാങ്ക്​ ജോഷോ ബെന്നല്‍ ജോണ്‍ എന്നിവര്‍ നേടി. 70 പേര്‍ മെയിന്‍ റാങ്ക്​ പട്ടികയില്‍ ഉള്‍പ്പെടും. 113 സപ്ലിമെന്‍ററി പട്ടികയിലും ഉള്‍പ്പെട്ടു.

സ്​ട്രീം മൂന്നില്‍ ഒന്നാം റാങ്ക്​ അനൂപ്​ കുമാര്‍ വി., രണ്ടാംറാങ്ക്​ അജീഷ്​ കെ, ​മൂന്നാംറാങ്ക്​ പ്രമോദ്​ ജി.വി. നാലാം റാങ്ക്​ ചിത്രലേഖ കെ.കെ. അഞ്ചാം റാങ്ക്​ സനൂബ്​ എസ്​. എന്നിവര്‍ നേടി. 69 പേര്‍ മെയിന്‍ പട്ടികയിലും 113പേര്‍ സപ്ലിമെന്‍ററി റാങ്ക്​ പട്ടികയിലും ഉള്‍പ്പെട്ടു.

പി.എസ്​.സി ചെയര്‍മാനാണ്​ റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചത്​. 105 തസ്​തികകളിലേക്കാണ്​ ആദ്യ നിയമനം. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന്​ പുതിയ ഭരണസര്‍വിസിന്​ തുടക്കമാകും. സിവില്‍ സര്‍വിസിന്​ സമാനമായി സംസ്​ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണ സര്‍വിസാണ്​​ കെ.എ.എസ്​.

Related News