Loading ...

Home Education

പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ജെ​ന്‍​ഡ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ജെ​ന്‍​ഡ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത-​പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ള്‍​ക്കും ക​രി​ക്കു​ലം ക​മ്മി​റ്റി​ക്കും ശി​പാ​ര്‍​ശ ന​ല്‍​കു​ന്ന​ത​തി​നു യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​പ്പം ബ​ന്ധ​ങ്ങ​ള്‍​ക്ക​ക​ത്ത് രൂ​പ​പ്പെ​ടു​ത്തേ​ണ്ട ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ കു​റി​ച്ച്‌ യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ര്‍​ന്നു വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​മ സ​ഹാ​യ സ​മി​തി, കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ര്‍, സ്വ​യം പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യും ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related News