Loading ...

Home Education

തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റ്

തിരുവനന്തപുരം:കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ (Kerala Workers Welfare Board) വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് (grant) ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 20നകം www.labourwelfarefund.in മുഖേന അപേക്ഷിക്കണം.

2021-2022 അധ്യയന വര്‍ഷത്തില്‍ 8, 9, 10, എസ്‌എസ്‌എല്‍സി ക്യാഷ് അവാര്‍ഡ് പ്ലസ് വണ്‍/ബി.എ/ബി.കോം/ബി.എസ്സി/എം.എ/എം.കോം/(പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു/ എം.എസ്സി/ ബി.എഡ്/ പ്രൊഫഷണല്‍ കോഴ്സുകളായ എന്‍ജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ഫാംഡി/ ബി.എസ്സി നഴ്സിംഗ് / പ്രൊഫഷണല്‍ പി.ജി കോഴ്സുകള്‍ / പോളിടെക്നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇന്‍ നഴ്സിംഗ്/ പാരാ മെഡിക്കല്‍ കോഴ്സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എന്‍ജിനിയറിങ് (ലാറ്ററല്‍ (എന്‍ട്രി) അഗ്രികള്‍ച്ചറല്‍/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുര്‍വേദം/ എല്‍.എല്‍.ബി (3 വര്‍ഷം, 5 വര്‍ഷം) ബി.ബി.എം/ ഫഷറീസ്/ ബി.സി.എ/ ബി.എല്‍.ഐ.എസ്.സി/ എച്ച്‌.ഡി.സി ആന്റ് ബി.എം/ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്/ സി.എ. ഇന്റര്‍മീഡിയേറ്റ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഗ്രാന്റിന് അപേക്ഷിക്കാം.

മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സ് കോച്ചിംഗ്, സിവില്‍ സര്‍വീസ് കോച്ചിംഗ് എന്നിവ പഠിക്കുന്നവര്‍ക്കും വിദ്യാഭ്യാസ ഗ്രാന്റിമായി 20 മുതല്‍ അപേക്ഷിക്കാം.

Related News