Loading ...

Home Education

പിന്നാക്ക സംവരണം ഉയര്‍ത്താതെ ആയുര്‍വേദ, ഹോമിയോ, ഫാര്‍മസി പി.ജി കോഴ്​സുകള്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍, ഡെന്‍റ​ല്‍ പി.​ജി കോ​ഴ്​​സു​ക​ളി​ല്‍ പി​ന്നാ​ക്ക സം​വ​ര​ണം 27 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ഴും ആ​രോ​ഗ്യ​വ​കു​പ്പിന്റെ  നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ത​ര പി.​ജി കോ​ഴ്​​സു​ക​ളി​ലെ​ല്ലാം സം​വ​ര​ണം ഒ​മ്ബ​ത്​ ശ​ത​മാ​നം മാ​ത്രം. ആ​യു​ര്‍​വേ​ദ, ഹോ​മി​യോ, ഫാ​ര്‍​മ​സി, à´¡à´¿.​എ​ന്‍.​ബി പോ​സ്​​റ്റ്​ à´Žà´‚.​ബി.​ബി.​എ​സ്​ ഉ​ള്‍​പ്പെ​ടെ കോ​ഴ്​​സു​ക​ളി​ലെ​ല്ലാം പി​ന്നാ​ക്ക സം​വ​ര​ണം ഒ​മ്ബ​ത്​ ശ​ത​മാ​നം ത​ന്നെ​യാ​ണ്.

സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ 65 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള മെ​ഡി​ക്ക​ല്‍, ഡെന്‍റ​ല്‍ കോ​ഴ്​​സു​ക​ളി​ലെ സം​വ​ര​ണം ഒ​മ്ബ​തി​ല്‍​നി​ന്ന്​ 27 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക്​ സ​ര്‍​ക്കാ​റിനെ  എ​ത്തി​ച്ച​ത്​ പി​ന്നാ​ക്ക​വി​ഭാ​ഗ സം​ഘ​ട​ന​ക​ള്‍ ഉ​യ​ര്‍​ത്തി​യ ആ​വ​ശ്യ​മാ​യി​രു​ന്നു. പി.​ജി കോ​ഴ്​​സു​ക​ളി​ലെ സം​വ​ര​ണം 30 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ ഫെ​ബ്രു​വ​രി 26ന്​ ​സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ ക​മീ​ഷ​ന്‍ സ​ര്‍​ക്കാ​റി​ന്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ സ​ര്‍​ക്കാ​റിന്റെ  തു​ട​ര്‍​ന​ട​പ​ടി​യി​ല്ലാ​ത്ത​ത്​ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

പി​ന്നാ​ലെ ഡെന്‍റ​ല്‍ പി.​ജി (à´Žà´‚.​ഡി.​എ​സ്) കോ​ഴ്​​സി​ലെ പി​ന്നാ​ക്ക സം​വ​ര​ണം ഒ​മ്ബ​തി​ല്‍​നി​ന്ന്​ 20 ശ​ത​മാ​ന​മാ​ക്കി à´ˆ  ​മാ​സം നാ​ലി​ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കു​ക​യും à´ˆ  ​വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി​വ​രി​ക​യു​മാ​ണ്. എ​ന്നാ​ല്‍, അ​ടു​ത്ത​വ​ര്‍​ഷം മു​ത​ല്‍ à´Žà´‚.​ഡി.​എ​സ്​ കോ​ഴ്​​സി​നു​ള്ള പി​ന്നാ​ക്ക സം​വ​ര​ണം 27 ശ​ത​മാ​ന​മാ​യി​രി​ക്കും . ആ​രോ​ഗ്യ​വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ഇ​ത​ര കോ​ഴ്​​സു​ക​ളി​ലെ പി​ന്നാ​ക്ക സം​വ​ര​ണം ഒ​മ്ബ​ത്​ ശ​ത​മാ​ന​ത്തി​ല്‍ നി​ല​നി​ര്‍​ത്തി​യാ​ണ്​ ര​ണ്ടു​ കോ​ഴ്​​സി​ല്‍ മാ​ത്രം ന​ട​പ്പാ​ക്കി​യ​ത്.

നേ​ര​ത്തേ ഇ​തു​സം​ബ​ന്ധി​ച്ച ആ​വ​ശ്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നും സ​ര്‍​വി​സ്​ ക്വോ​ട്ട​ക്ക്​ സീ​റ്റ്​ നീ​ക്കി​വെ​ക്കേ​ണ്ട​തും ചൂ​ണ്ടി​ക്കാ​ട്ടി പി​ന്നാ​ക്ക സം​വ​ര​ണം ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച്‌​ ആ​ഗ​സ്​​റ്റ്​ ര​ണ്ടി​ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പി​ന്നാ​ക്ക സം​വ​ര​ണം 30 ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്ന പി​ന്നാ​ക്ക​വി​ഭാ​ഗ ക​മീ​ഷന്റെ  റി​പ്പോ​ര്‍​ട്ട്​ കൈ​യി​ല്‍​വെ​ച്ചാ​യി​രു​ന്നു à´ˆ  ​ഉ​ത്ത​ര​വ്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ ശി​പാ​ര്‍​ശ​യി​ലാ​ണ്​ സം​വ​ര​ണം ഉ​യ​ര്‍​ത്തേ​ണ്ട​തി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ത്​ വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ്​ സം​വ​ര​ണം ഉ​യ​ര്‍​ത്താ​നു​ള്ള തീ​രു​മാ​നം. മെ​ഡി​ക്ക​ല്‍ കോ​ഴ്​​സു​ക​ളി​ല്‍ പി​ന്നാ​ക്ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന കേ​ന്ദ്ര​മാ​യി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റ്റേും ആ​രോ​ഗ്യ​വ​കു​പ്പും മാ​റി​യെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

Related News