Loading ...

Home Education

എംജി സര്‍വ്വകലാശാലയിലെ ഗവേഷകയുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്; അധ്യാപകനെ മാറ്റുന്നത് വരെ സമരം തുടരുമെന്ന് പരാതിക്കാരി

എംജി സര്‍വ്വകലാശാലയില്‍ ഗവേഷക നടത്തുന്ന സമരം ഒമ്ബതാം ദിവസത്തിലേക്ക്. അധ്യാപകനെ മാറ്റുന്നത് വരെ സമരം തുടരാനാണ് ഗവേഷയുടെ തീരുമാനം.

ഇന്നലെ ജില്ല കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ഗവേഷകയുടെ ആവശ്യം.

നന്ദകുമാര്‍ കളരിക്കല്‍ എന്ന അധ്യാപകനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗവേഷക. ഇന്നലെ ജില്ല കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പങ്കെടുക്കാനായില്ലെങ്കിലും ആവശ്യം കലക്ടറെ അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിയുണ്ടെന്ന് പറഞ്ഞാണ് അധ്യാപകനെതിരെ സര്‍വ്വകലാശാല നടപടി സ്വീകരിക്കാത്തത്. ഇരു വിഭാഗവും അവരുടെ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്.

ജില്ലാ കലക്ടര്‍ ഇത് സംബന്ധിച്ച്‌ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. നിയമസഭയിലും വിഷയം ചര്‍ച്ചയാകുമെന്നാണ് വിവരം.ഗവേഷകയും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. ഒമ്ബത് ദിവസത്തേക്ക് കടന്നതോടെ ഗവേഷകയുടെ ആരോഗ്യനില മോശമായിട്ടുണ്ട്.

Related News