Loading ...

Home Education

നെ​റ്റ് പ​രീ​ക്ഷ ടൈം​ടേ​ബിള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു; ശനിയാഴ്ച മുതല്‍ തുടങ്ങും

ന്യൂ​ഡ​ല്‍​ഹി: യു ​ജി സി നെ​റ്റ് (നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ ) പ​രീ​ക്ഷ ടൈം​ടേ​ബിള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.2020 ഡി​സം​ബ​ര്‍, 2021 ജൂ​ണ്‍ സൈ​ക്കി​ളു​ക​ളു​ടെ പ​രീ​ക്ഷ ടൈം​ടേബിളാണ് നാ​ഷ​ന​ല്‍ ടെ​സ്​​റ്റി​ങ് ഏ​ജ​ന്‍​സി (എ​ന്‍ടിഎ) പ്രസിദ്ധീകരിച്ചത്.

2021 നവംബര്‍ 20, 21, 22, 24, 25, 26, 29, 30; ഡിസംബര്‍ 1, 3, 4, 5 എന്നീ തീയതികളിലായി കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ പരീക്ഷ നടത്തും. ദിവസവും രണ്ടു ഷിഫ്റ്റ് ഉണ്ടാകും. ഓരോ വിഷയത്തിന്റെയും സമയക്രമം https://ugcnet.nta.nic.in-ലെ വിജ്ഞാപനത്തില്‍ ഉണ്ട്.

ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലെ (ന​വം. 20, 21) പ​രീ​ക്ഷ​ക​ളു​ടെ അ​ഡ്​​മി​റ്റ് കാ​ര്‍​ഡ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റുള്ളതിന്റെ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍ പി​ന്നീ​ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.


Related News