Loading ...

Home Education

തിങ്കളാഴ്ച തുടങ്ങാനിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: 22ന് തുടങ്ങേണ്ട കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ മാറ്റി.രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംഎംസിജെ പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകള്‍ ‍ഡിസംബര്‍ ആറു മുതല്‍ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

22-ാം തീയതി യുജിസി നെറ്റ് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ ഉള്‍പ്പെടെ അധികൃതര്‍ക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ നടപടി. 15-ാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് ഷെഡ്യൂള്‍ ചെയ്തത്. ഇതാണ് ഇപ്പോള്‍ വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്.

Related News