Loading ...

Home Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ ഭവനില്‍ സംഘര്‍ഷം

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാ ഭവനില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്.
പരീക്ഷ ഭവനിലെ ജീവനക്കാരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പരീക്ഷാ ഭവനില്‍ കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു എന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ പരീക്ഷാ ഭവനിലെ ഹിസ്റ്ററി വിഭാഗത്തില്‍ അതിക്രമിച്ചു കയറിയതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാര്‍ക്ക് മര്‍ദ്ദനമെറ്റതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനെത്തിയ ആംബുലന്‍സും എസ്‌എഫ്‌ഐക്കാര്‍ തടഞ്ഞു. പിന്നീട് പോലീസ് ജീപ്പിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Related News