Loading ...

Home Education

സ്റ്റാര്‍ട്ടപ്പ് പദ്ധതികളുമായി കേരള സര്‍വകലാശാല

വിവിധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതികളുമായി കേരള സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും. വ്യാവസായിക മേഖലയില്‍ കൂടാതെ കലാ സാംസ്‌കാരിക മേഖലയിലും സ്റ്റാര്‍ട്ട്‌അപ്പുകള്‍ തുടങ്ങിയെന്നതാണ് പ്രത്യേകത.

വ്യാവസായിക മേഖലയില്‍ കൂടാതെ കലാ സാംസ്‌കാരിക മേഖലയിലും സ്റ്റാര്‍ട്ട്‌അപ്പുകള്‍ തുടങ്ങിയെന്നതാണ് പ്രത്യേകത. വിദ്യാഭ്യാസത്തിനൊപ്പം ഗവേഷണത്തിന്റെയും രൂപം മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംരംഭകത്വത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങളാണ് സര്‍വകലാശാല വരുത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ 78 സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള ക്യുബിക് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി. ഭാഷയും ശാസ്ത്രവും കൂട്ടിയോജിപ്പിച്ച്‌ കലാ സാംസ്‌കാരിക രംഗത്തും സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയെന്നതാണ് പ്രത്യേകത. വിവിധ സ്ഥലങ്ങളിലുള്ള കലാകാരന്മാരെ ഒറ്റ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്ന യുക്തയെന്ന സ്റ്റാര്‍ട്ട് അപ്പാണ് ഇതില്‍ പ്രധാനം.

മാലിന്യ നിര്‍മാര്‍ജ്ജനത്തിലൂടെ പുതിയ ഉല്‍പ്പന്നങ്ങള്‍, ആരോഗ്യ രംഗത്ത് ശസ്ത്രക്രിയയ്ക്ക് ശേഷം ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയ്ക്കുള്ള സ്റ്റാര്‍ട്ടപ്പ് അപ്പുകളും കൂട്ടത്തിലുണ്ട്. സമൂഹത്തിന് പ്രയോജനപ്പെടുന്ന മേഖലകളിലേക്ക് ഗവേഷണത്തെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

Related News