Loading ...

Home Education

ഗവേഷണം വീക്ഷണം വേണം..

പ്രാചീനകാലം മുതല്‍ ശാസ്ത്രരംഗത്ത് ഭാരതം ലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലും നിരവധി പ്രഗല്‍ഭരായ ശാസ്ത്ര പ്രതിഭകള്‍ ഉണ്ടായിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലും പ്രശസ്ത നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയരായ ചിലരെങ്കിലും അതതു രംഗങ്ങളില്‍ അതിപ്രഗല്‍ഭരാണ്. അത്തരത്തില്‍ രസതന്ത്രത്തില്‍ അമേരിക്കന്‍ സര്‍വകലാശാല പഠന ഗവേഷണ രംഗത്ത് ഏറെ പ്രശസ്തമായ പേരാണ് കല്യാട്ട് à´Ÿà´¿.വല്‍സരാജ്. അധ്യാപന-ഗവേഷണ മേഖലകളില്‍ ഒരേസമയം വ്യാപരിക്കുക എന്നതോടൊപ്പം വര്‍ഷങ്ങളായി ഗവേഷണവും ജീവിതസപര്യയാക്കിയിരിക്കുകയാണ് വത്സരാജ്. 

അക്കാദമിക് മികവിന്റെയും ഗവേഷണ നേട്ടങ്ങളുടേയും à´­à´°à´£ നൈപുണ്യത്തിന്റെയും ഫലമായി അമേരിക്കയിലെ ലൂയീസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡണ്ട് പദവിയില്‍ എത്തിയിരിക്കുകയാണ് à´ˆ മലയാളി. കണ്ണൂര്‍ തലശ്ശേരി കുയ്യാലിയിലെ കല്ല്യാട്ട് താഴത്തു വീട്ടില്‍ ഡോ.കല്ല്യാട്ട് à´Ÿà´¿.വത്സരാജ് അഞ്ചുവര്‍ഷമായി ലൂയീസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡണ്ട് പദവി വഹിച്ചു വരുന്നു. 37 വര്‍ഷമായി അമേരിക്കയിലാണ് സ്ഥിരതാമസം. 

അമേരിക്കയില്‍ എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരിന്റെ കീഴില്‍ ഓരോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നിലവിലുണ്ട്. അത്തരത്തിലൊന്നാണ് ലൂയീസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി. മുപ്പത്തിഅയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന 13 കോളേജുകളടങ്ങിയ പതിനായിരത്തിനടുത്ത് അധ്യാപകര്‍ ജോലി ചെയ്യുന്ന സര്‍വ്വകലാശാലകളില്‍ ഒന്നാണ് ലൂയീസിയാന യൂണിവേഴ്സിറ്റി. 

ലൂയീസിയാന സര്‍വ്വകലാശാലയുടെ റിസര്‍ച്ച്‌-ഇക്കണോമിക്സ് ഡെവലപ്പ്മെന്റ് ആക്ടിവിറ്റി വിഭാഗത്തിന്റെ പൂര്‍ണ്ണ ചുമതല വത്സരാജിനാണ്. തലശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളില്‍ നിന്നും എസ്‌എസ്‌എല്‍സി പാസായ ശേഷം മാഹി മഹാത്മാഗാന്ധി ആര്‍ട്സ് കോളേജില്‍ നിന്നും 1980 ല്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി. കണ്ണൂര്‍ എസ്‌എന്‍ കോളേജില്‍ നിന്ന് ബിഎസ്സി കെമിസ്ട്രി രണ്ടാം റാങ്കോടെ പാസായി. കെമിസ്ട്രിയിലുളള താല്‍പ്പര്യം കാരണം 1980 ല്‍ ഭാരത സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പോടെ മദ്രാസ് ഐഐടിയില്‍ നിന്നും എംഎസ്സി നേടി. ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിന് സ്കോളര്‍ഷിപ്പോടെ അമേരിക്കയിലെ ടെന്നസിയിലുളള വാന്‍ഡര്‍ബില്‍റ്റ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നതോടെയാണ് അമേരിക്കയുമായുളള ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നത്.പിഎച്ച്‌ഡി പ്രബന്ധം ശ്രദ്ധിക്കപ്പെട്ടതോടെ അര്‍ക്കന്‍സാസ് സര്‍വ്വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനും അധ്യാപകനായും ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. 1986 ല്‍ ലുയീസിയാനയില്‍ എത്തിയ വത്സരാജ് കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗമായി. തുടര്‍ന്നിങ്ങോട്ട് സംസ്ഥാനത്തെ വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയുളള വത്സരാജിന്റെ ഗവേഷണങ്ങളും ശ്രദ്ധിക്കപ്പെട്ടു. 

അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും അതിന്റെ പ്രത്യാഘാതവും സംബന്ധിച്ച്‌ വര്‍ഷങ്ങളായി തുടര്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എലിമെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് എന്ന പേരില്‍ രചിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ഗ്രന്ഥം ലോകത്തെ നിരവധി സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ്(എഎഎഎസ്), അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേസ് (എഐസിഎച്ച്‌ഇ), നാഷണല്‍ അക്കാദമി ഓഫ് ഇന്‍വെന്റേഴ്സ്(എഎഐ) എന്നിവിടങ്ങളില്‍ ഫെലോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗവേഷണ രംഗത്തെ അര്‍പ്പണ മനോഭാവത്തിനുള്ള അംഗീകാരമായി 2011-ല്‍ ഗവേഷണ പ്രതിഭയ്ക്കുളള ലുയീസിയാന സര്‍വ്വകലാശാലയുടെ ഉന്നത ബഹുമതിയും ലഭിച്ചു. ഗവേഷണ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച്‌ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പ്രഫഷണല്‍ ചാപ്റ്റേഴ്സും അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്സും ചേര്‍ന്ന് നല്‍കുന്ന ചാള്‍സ് à´‡ കോര്‍ട്ടസ് എന്ന ഫെഡറല്‍ അവാര്‍ഡും വത്സരാജിനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ അക്കാദമിക് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്‌ മറ്റ് ഇരുപതോളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

ഗവേഷണവും ഭാരതവും

കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭാരതത്തില്‍ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് വത്സരാജിന്റെ അഭിപ്രായം. ഇത് പ്രോത്സാഹന ജനകമാണ്. സര്‍ക്കാര്‍ ഫണ്ടുകള്‍ ഗവേഷണത്തിനും ലഭ്യമാക്കി തുടങ്ങിയത് ഗവേഷണ രംഗത്ത് നേട്ടമാകും.

ഈ നടപടി ജനങ്ങള്‍ക്കിടയില്‍ ഗവേഷണ മനോഭാവം ഉണര്‍ത്താനും കാരണമായിട്ടുണ്ട്. അമേരിക്കയില്‍ നിന്നും വ്യത്യസ്തമായി ഇവിടെ സര്‍ക്കാരുകള്‍ മാറുമ്ബോള്‍ നയം മാറുന്നു. നയവ്യതിയാനം സ്ഥിരമായ നിരീക്ഷണം വേണ്ട ഗവേഷണ മേഖലയില്‍ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. വ്യക്തമായ ഒരു ഗവേഷണം നയം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും വത്സരാജ് ചൂണ്ടിക്കാട്ടുന്നു.

ലോക കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ വസ്തുതകള്‍ എന്തെല്ലാം, ഇതിനെ എങ്ങനെ നേരിടാം, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വര്‍ദ്ധിച്ചു വരുന്ന സാന്നിധ്യം കാര്‍മേഘങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങി പ്രാധാന്യമര്‍ഹിക്കുന്ന ഗവേഷണങ്ങളിലാണ് വത്സരാജ്. 

കേരളവും കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും

കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിന് പ്രത്യേകിച്ച്‌ കാലംതെറ്റിയുളള മഴയ്ക്കും കുടിവെളള പ്രശ്നത്തിനും മറ്റും കാരണം ഇവിടെ നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ്വത്ക്കരണമാണ്. മുറ്റങ്ങള്‍ ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവണതകള്‍ ഗരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ് ഉള്‍പ്പെടെ ശരിയായ രീതിയില്‍ നടപ്പിലാക്കിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ കേരളം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും വത്സരാജ് നല്‍കുന്നു. 

മലിനീകരണം കാരണം ഭൂഗര്‍ഭ ജലത്തിന്റെയുള്‍പ്പെടെ ഗുണനിലവാരം കുറഞ്ഞിരിക്കുന്നു. വാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കാനാവുന്നില്ല. വാഹനങ്ങളില്‍ നിന്നും വമിക്കുന്ന പുക ഗുരുതരമാണ്. ഇതിന് നിയന്ത്രണം വേണം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വ്യാപനം നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ ഊര്‍ജ്ജ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. 

സോളാര്‍, ജൈവം, ഹൈഡ്രോ, ന്യൂക്ലിയര്‍ ഊര്‍ജ്ജങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനം ഉണ്ടാകണം. ഇതുവഴി ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാം. അമേരിക്ക പോലുളള മറ്റ് രാജ്യങ്ങളിലേതിന് സമാനമായ കേന്ദ്രീകൃത മാലിന്യ സംസ്കരണശാലകള്‍ ഉണ്ടാവണം. റീസൈക്ലിംഗ് ചെയ്യാവുന്ന പ്ലാസ്റ്റിക്കുകള്‍ മാത്രം ഉപയോഗിക്കുക, എല്ലാതരം മലിന ജലങ്ങളും റീസൈക്ലിംഗ് ചെയ്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗപ്പെടുത്തുകയും ചെയ്യണം. വിദേശ രാജ്യങ്ങളിലേതു പോലെ പൊതു-സ്വകാര്യ സ്ഥലങ്ങള്‍ ഒരുപോലെ ശുചിയായി സംരക്ഷിക്കാനും പരിസ്ഥിതി ഭംഗം ഇല്ലാതെ സൂക്ഷിക്കാനുമുളള മനോഭാവം ജനങ്ങളില്‍ ഉണ്ടാകണം, വളര്‍ത്തിയെടുക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ശാസ്ത്രീയ അറിവുകള്‍ സംബന്ധിച്ചും സാധാരണക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കേണ്ടത് ആവശ്യമാണ്.

തലശ്ശേരി കുയ്യാലി 'ശ്രേയസ്സില്‍' പരേതനായ അഡ്വ.എം.ബാലകൃഷ്ണന്‍ നമ്ബ്യാരുടേയും കല്ല്യാട് താഴ്ത്തുവീട്ടില്‍ ഭാനുമതിയമ്മയുടേയും മകനാണ് വത്സരാജ്. ഭാര്യ കോഴിക്കോട് സ്വദേശിയായ നിഷ ലുസിയാന സ്റ്റേറ്റ് റിട്ടയര്‍മെന്റ് ഐടി സിസ്റ്റം മാനേജ്മെന്റ് കണ്‍സള്‍ട്ടന്റാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎസ്സി ഫിസിക്സ് ഒന്നാം റാങ്കോടെ പാസായ നിഷ ലുയീസിയാന യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎസ് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദവുമെടുത്തു. അമേരിക്കയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ വിവേക, ബിഎസ്സി മൂന്നാംവര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വിനയ് എന്നിവര്‍ മക്കളാണ്.

വൈസ് പ്രസിഡന്റ് പദവിയില്‍ എത്തിച്ചേര്‍ന്നത് ഒരു നിയോഗമാണെന്നും വ്യക്തമായ ലക്ഷ്യവും മാര്‍ഗ്ഗവും ഉണ്ടെങ്കില്‍ ഏത് ഉന്നതപദവിയും അംഗീകാരങ്ങളും ആരേയും തേടിയെത്തുമെന്നതിന് ദൃഷ്ടാന്തമാണ് വത്സരാജിന്റെ ജീവിതം.

----ഗണേഷ്മോഹന്‍

Related News