Loading ...

Home Education

മെഡിക്കല്‍ പ്രവേശനത്തിന് രണ്ട് വരുമാന പരിധി,​ കേന്ദ്രത്തിനും കേരളത്തിനും വ്യത്യസ്തം

തിരുവനന്തപുരം: സംസ്ഥാന ക്വാട്ടയിലെ 85 % മെഡിക്കല്‍ ബിരുദ സീറ്റിലും 15 % പി.ജി സീറ്റിലും 10 ശതമാനം സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി ഈ വര്‍ഷം 4 ലക്ഷം രൂപയുംഅഖിലേന്ത്യാ ക്വാട്ടയിലെ 15 % ബിരുദ സീറ്റിലും 50 % പി.ജി സീറ്റിലും 8 ലക്ഷം രൂപയുമാവും. സാമ്പത്തിക സംവരണത്തിലൂടെ ഒരേ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുന്നവര്‍ക്ക് വരുമാന മാനദണ്ഡം രണ്ടാവും.

സംസ്ഥാനത്ത് സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി നാല് ലക്ഷം രൂപയാണ്. രാജ്യത്ത് 10 ശതമാനം സാമ്ബത്തിക സംവരണം നിലവില്‍ വന്ന 2019ല്‍ തന്നെ സംസ്ഥാനത്തെ മെഡിക്കല്‍ കോഴ്സുകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അത് ധൃതി പിടിച്ച്‌ നടപ്പാക്കി. 8 ലക്ഷം രൂപയായിരുന്നു വരുമാന പരിധി.

എന്നാല്‍, പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കെ.ശശിധരന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ്

2020 മുതല്‍ ഇത് 4 ലക്ഷമാക്കിയത്. അതേസമയം, അഖിലേന്ത്യാ ക്വാട്ടയിലെ മെഡിക്കല്‍ ബിരുദ, പി.ജി കോഴ്സുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ അദ്ധ്യയന വര്‍ഷം മുതലാണ് സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തിയത്.

സാമ്ബത്തിക സംവരണത്തിന് കേന്ദ്രവും കേരളവും നിശ്ചയിച്ചിട്ടുള്ള ഭൂസ്വത്ത്,വീടിന്റെ വിസ്തര്‍ണം എന്നിവയുടെ അളവും വ്യത്യസ്തമാണ്. കേന്ദ്ര മാനദണ്ഡ പ്രകാരം നഗര മേഖലയില്‍ 900 ചതുരശ്ര അടിക്കും, മറ്റിടങ്ങളില്‍ 1800 ചതുരശ്ര അടിക്കും മുകളില്‍ വീടുള്ളവരും, ആയിരം ചതുരശ്ര അടിക്ക് മുകളില്‍ ഫ്ലാറ്റുള്ളവരും അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവരും സാമ്ബത്തിക സംവരണത്തിന് അര്‍ഹരല്ല. എന്നാല്‍, കേരളത്തില്‍ ഭൂസ്വത്തിന്റെ പരിധി നഗരത്തില്‍ 50 സെന്റും,മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 75 സെന്റും ഗ്രാമ പ്രദേശങ്ങളില്‍ 2.50 ഏക്കറുമാണ്. വീടിന്റെ വലുപ്പം മാനദണ്ഡവുമല്ല.

പിന്നാക്ക സംവരണത്തിനും,സാമ്ബത്തിക സംവരണത്തിനും ഒരു പോലെ വരുമാന പരിധി 8 ലക്ഷമാക്കുന്നതിന്റെ സാധുത ചോദ്യം ചെയ്ത സുപ്രീം കോടതി, വൈകിയ വേളയില്‍ ഈ വര്‍ഷം തല്‍സ്ഥിതി തുടരാന്‍ കേന്ദ്രത്തിന് അനുമതി നല്‍കുകയായിരുന്നു അന്തിമ വിധി മാര്‍ച്ചിലെ തുടര്‍വാദങ്ങള്‍ക്ക് ശേഷമാവും ഈ സാഹചര്യത്തില്‍ കേരളത്തിലെ വരുമാന പരിധിയിലും തല്‍ക്കാലം മാറ്റം വരുത്താനാവില്ല.

മെ​ഡി​ക്ക​ല്‍​ ​പി.​ജി കൗ​ണ്‍​സ​ലിം​ഗ് 12​ ​മു​തല്‍

ന്യൂ​ഡ​ല്‍​ഹി​:​ ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ര്‍​ഷ​ത്തെ​ ​നീ​റ്റ് ​മെ​‌​ഡി​ക്ക​ല്‍​ ​പി.​ജി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​അ​ഖി​ലേ​ന്ത്യാ​ ​ക്വാ​ട്ട​ ​കൗ​ണ്‍​സ​ലിം​ഗ് 12​ ​മു​ത​ല്‍​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​മ​ന്‍​സൂ​ഖ് ​മ​ണ്ഡ​വ്യ​ ​അ​റി​യി​ച്ചു.
ഒ.​ബി.​സി​ ​വി​ഭാ​ഗ​ത്തി​ന് 27​ ​ശ​ത​മാ​ന​വും​ ​മു​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​സാ​മ്ബ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് 10​ ​ശ​ത​മാ​ന​വും​ ​സം​വ​ര​ണം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​കൗ​ണ്‍​സ​ലിം​ഗ്.​ ​ഒ.​ബി.​സി​ക്കാ​ര്‍​ക്കു​ള്ള​ 8​ ​ല​ക്ഷം​ ​രൂ​പ​ ​വാ​ര്‍​ഷി​ക​ ​കു​ടും​ബ​ ​വ​രു​മാ​ന​ ​പ​രി​ധി​ ​ഇ​ക്കൊ​ല്ലം​ ​സാ​മ്ബ​ത്തി​ക​ ​സം​വ​ര​ണ​ത്തി​നും​ ​ബാ​ധ​ക​മാ​ക്കാ​ന്‍​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സു​പ്രീം​കോ​ട​തി​ ​അ​നു​വാ​ദം​ ​ന​ല്‍​കി​യി​രു​ന്നു.​ ​കേ​സി​ല്‍​ ​അ​ടു​ത്ത​ ​മാ​ര്‍​ച്ചില്‍
തു​ട​ര്‍​വാ​ദം​ ​കേ​ട്ട​ശേ​ഷ​മാ​വും​ ​അ​ന്തി​മ​ ​തീ​രു​മാ​നം.​ ​പ്ര​വേ​ശ​ന​ ​സ​മ​യം​ ​ഏ​റെ​ ​വൈ​കു​ക​യും
കൊ​വി​ഡ് ​വ്യാ​പ​നം​ ​വീ​ണ്ടും​ ​രൂ​ക്ഷ​മാ​വു​ക​യും​ ​ചെ​യ്തു.​ ​ഈ​ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍,​ ​കൗ​ണ്‍​സ​ലിം​ഗ് ​എ​ത്ര​യും​ ​വേ​ഗം​ ​ന​ട​ത്തേ​ണ്ട​തി​നാ​ല്‍,​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍​ ​ഈ​ ​വ​ര്‍​ഷം​ ​മാ​റ്റം​ ​വ​രു​ത്ത​രു​തെ​ന്ന​ ​കേ​ന്ദ്ര​ ​സ​ര്‍​ക്കാ​രി​ന്റെ​ ​ആ​വ​ശ്യം​ ​സു​പ്രീം​ ​കോ​ട​തി​ ​അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.













Related News