Loading ...

Home Education

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും കാതലായ മാറ്റങ്ങള്‍ നിര്‍ദേശിച്ച്‌ പരീക്ഷാപരിഷ്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട്.ഈമാസം അവസാനം സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. ചില പരീക്ഷകള്‍ സര്‍വകലാശാലയില്‍നിന്നുമാറി കോളേജ് തലത്തിലാകും. ഇന്റേണല്‍ മാര്‍ക്കിന്റെ ഘടനയിലും മാറ്റമുണ്ടായേക്കും.

ബിരുദകോഴ്‌സുകളിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. നൂറുകണക്കിന് പരീക്ഷകള്‍ നടക്കുന്ന ബിരുദകോഴ്‌സുകള്‍ക്ക് പകുതി പരീക്ഷകളെങ്കിലും കോളേജ് തലത്തില്‍ നടത്തി കോളേജില്‍ത്തന്നെ മൂല്യനിര്‍ണയം നടത്താനാകും ശ്രമിക്കുക. ഒന്ന്, അഞ്ച്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകള്‍ കോളേജ് തലത്തിലും മറ്റ് സെമസ്റ്റര്‍ പരീക്ഷകള്‍ സര്‍വകലാശാല തലത്തിലും നടത്തുന്നതിന് കമ്മിഷന്‍ ശുപാര്‍ശ നല്‍കിയേക്കും. ഇങ്ങനെയായാല്‍ ഫലപ്രഖ്യാപനത്തിനുള്ള കാലതാമസം ഒഴിവാക്കാനാകുമെന്നും കരുതുന്നു. അതേസമയം, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ആദ്യ രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍മാത്രം കോളേജുകളെ ഏല്‍പ്പിക്കണമെന്ന നിര്‍ദേശമാണ് കമ്മിഷന് മുന്നിലെത്തിയത്.

Related News