Loading ...

Home Education

മെഡിക്കല്‍ പി.ജി പ്രവേശനം; ഈഴവ, മുസ്​ലിം സംവരണം ഒരു ശതമാനം കുറച്ചു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ പി.​ജി കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ലും ഈ​ഴ​വ, മു​സ്​​ലിം സ​മു​ദാ​യ​ങ്ങ​ള്‍​ക്ക്​ ഒ​രു ശ​ത​മാ​നം വീ​തം സം​വ​ര​ണ ന​ഷ്​​ടം.
പി.​ജി കോ​ഴ്​​സു​ക​ളി​ല്‍ (എം.​ഡി/ എം.​എ​സ്​) കോ​ഴ്​​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രോ​സ്​​പെ​ക്​​ട​സ്​ സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​ത്തി​നു​ശേ​ഷം പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ഴാ​ണ്​ ര​ണ്ട്​ സ​മു​ദാ​യ​ങ്ങ​ള്‍​ക്കും ല​ഭി​ച്ച സം​വ​ര​ണ​വി​ഹി​ത​ത്തി​ല്‍ കു​റ​വു​വ​രു​ത്തി​യ​ത്. ബി​രു​ദ കോ​ഴ്​​സു​ക​ളി​ല്‍ (എം.​ബി.​ബി.​എ​സ്​/ ബി.​ഡി.​എ​സ്​ ഉ​ള്‍​പ്പെ​ടെ) ഈ​ഴ​വ വി​ഭാ​ഗ​ത്തി​ന്​ ഒ​മ്ബ​തും മു​സ്​​ലിം​ക​ള്‍​ക്ക്​​ എ​ട്ടും ശ​ത​മാ​ന​മാ​ണ്​ സം​വ​ര​ണം. ഇ​ത്​ പി.​ജി​യി​ല്‍ യ​ഥാ​ക്ര​മം എ​ട്ടും ഏ​ഴും ശ​ത​മാ​ന​മാ​യാ​ണ്​ കു​റ​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം​വ​രെ മെ​ഡി​ക്ക​ല്‍ പി.​ജി കോ​ഴ്​​സു​ക​ളി​ല്‍ പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള (എ​സ്.​ഇ.​ബി.​സി) ആ​കെ സം​വ​ര​ണം ഒ​മ്ബ​ത്​ ശ​ത​മാ​ന​ത്തി​ല്‍ ഒ​തു​ക്കി​യാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ പ്ര​വേ​ശ​നം ന​ട​ത്തി​യി​രു​ന്ന​ത്.

Related News