Loading ...

Home India

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം നാളെ വൈകിട്ട് നാലിന്


ന്യുഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം നാളെ വൈകിട്ട് നാലു മണിക്ക് പ്രസിദ്ധീകരിക്കും. സ്‌കൂള്‍ വിദ്യാഭ്യാസം, സാക്ഷരത വകുപ്പ് സെക്രട്ടറി അനില്‍സ്വരൂപ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ www.cbseresults.nic.in, www.cbse.nic.in and www.results.nic.in ഫലം പരിശോധിക്കാം.ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ സി.ബി.എസ്.ഇ പരീക്ഷയില്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യആഴ്ചയിലാണ് ഫലം പ്രഖ്യാപിച്ചത്.ഇത്തവണ 16,38,420 വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ 4453 സെന്ററുകളിലൂടെയും വിദേശത്തുള്ള 78 സെന്ററുകള്‍ വഴിയും പരീക്ഷ എഴുതിയത്.

Related News