Loading ...

Home charity

രക്താർബുദം, കൃഷ്ണ നന്ദയെ സഹായിക്കില്ലേ?

തൊടുപുഴ ∙ രക്താർബുദം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന രണ്ട് വയസുകാരിയുടെ ചികിത്സക്ക് ഉദാരമതികിളിൽ നിന്നും മാതാപിതാക്കൾ ചികിത്സാ സഹായം അഭ്യർഥിക്കുന്നു. ഏഴല്ലൂർ ഈസ്റ്റ് ഹരിജൻ കോളനിയിൽ താമസിക്കുന്ന ചോഴംകുടിയിൽ സി.കെ.സജീവിന്റെ മകൾ കൃഷ്ണ നന്ദയാണ് (2) തിരുവനന്തപുരം റീജിയനൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നത്. കൂലിപണിക്കാരനായ സജീവിന് കുട്ടിയുടെ ചികിത്സക്കുള്ള ചെലവ് കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയാണ്.തിരുവനന്തപുരത്ത് ആർസിസിക്ക് സമീപം ആറ് മാസം തുടർച്ചയായി താമസിച്ച് ദിവസവും ആശുപത്രിയിലെത്തി ചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 15ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിക്ക്‌ പനിയായി ചികിത്സക്ക് എത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. തുടർന്ന് ആർസിസിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് വാടകക്ക് സജീവും ഭാര്യ ലിജിയും കുട്ടിയെയുമായി താമസിക്കുകയാണ്.കൂലിപണിക്കാരനായ സജീവ് നാട്ടുകാരുടെ സഹായത്തോടെയാണ് മകളുടെ ചികിത്സ നടത്തുന്നത്. ഇനിയും ഉദാരമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ തുടർ ചികിത്സ നടത്താൻ സാധിക്കു എന്ന് സജീവ് പറയുന്നു.
സജീവിന്റെ ഭാര്യ ലിജിയുടെ പേരിൽ ഫെഡറൽ ബാങ്കിന്റെ തൊടുപുഴ വെങ്ങല്ലൂർ ശാഖയിൽ അക്കൗണ്ട് ഉണ്ട്.നമ്പർ– 20370100011785, െഎഎഫ്എസ് സി കോഡ്– എഫ്ഡിആർഎൽ 0002037. ഫോൺ: 9947710215.

Related News