Loading ...

Home charity

ഇരു വൃക്കകളും തകരാറില്‍ ശാരദ സുമനസുകളുടെ സഹായം തേടുന്നു

മൂലമറ്റം ∙ ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. അറക്കുളം മൂന്നുങ്കവയൽ കടുകുംമാക്കൽ ശാരദാ രാജൻ(45) ആണ് കരുണ തേടുന്നത്. എട്ട് മാസങ്ങൾക്ക് മുൻപാണ് വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ശാരദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിൽ ശാരദയുടെ ഒരു വൃക്ക പൂർണ്ണമായും പ്രവർത്തന രഹിതമായതായും രണ്ടാമത്തേതിന് ഭാഗികമായി രോഗം ബാധിച്ചതായും കണ്ടെത്തി. ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ചികിത്സ നടത്തി വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്‌ചകൾക്ക് മുൻപ് രോഗം കൂടുതലായതിനെ തുടർന്ന് ഡോക്‌ടർമാർ നടത്തിയ പരിശോധനയിൽ ശാരദയുടെ രണ്ടാമത്തെ വൃക്കയുടെയും പ്രവർത്തനം നിലയ്‌ക്കുന്നതായി കണ്ടെത്തി.ജീവൻ നിലനിർത്തണമെങ്കിൽ എത്രയും വേഗം വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തണമെന്നാണ് ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇപ്പോൾ ആഴ്‌ചയിൽ രണ്ട് വീതം ഡയാലിസിസ് ആവശ്യമാണ്. ഒരു മാസത്തെ ഡയാലിസിസിന് 22000 രൂപയിൽ ആശുപത്രി ചെലവു വരും. യാത്രാച്ചെലവ് ഇതിനു പുറമേയാണ്. ഇതിനുള്ള സാമ്പത്തിക ശേഷി കൂലിപ്പണിക്കാരനായ ഭർത്താവ് രാജനു താങ്ങാനാവുന്നതല്ല. വിദ്യാർത്ഥികളായ മൂന്ന് മക്കളും വയോധികയായ അമ്മയും ഉൾപ്പെടുന്ന കുടംബമാണ് രാജന്. ഇതു വരെ 13 ഡയാലിസിസ് നടത്തിക്കഴിഞ്ഞു. രണ്ടു ലക്ഷത്തിലധികം രൂപയുടെ കടവുമുണ്ട്. ഇത് എങ്ങനെ വീട്ടുമെന്ന് അറിയില്ലെന്നു രാജൻ പറയുന്നു.

ശാരദയുടെ ചികിത്സാർഥം വാർഡ് അംഗവും അറക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷയയുമായ ഓമന ജോൺസൺ കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു.
ശാരദയുടെ പേരിൽ എസ്ബിടി മൂലമറ്റം ശാഖയിൽ അക്കൗണ്ട് തുറന്നു(നമ്പർ: 67257819859). ഐഎഫ്എസ്സി കോഡ് എസ്ബിടിആർ 0000258.

Related News