Loading ...

Home India

വിവാരാവകാശ നിയമത്തിൽ ഭേദഗതി വരുന്നു

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന 2005ലെ വിവരാവകാശ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതേ സംബന്ധിച്ച് ഇപ്പോൾ ഒരു വിവരവും പുറത്ത് വിടാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം . ഭേദഗതി സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞുകൊണ്ട് അഞ്ജലി ഭരദ്വാജ് എന്നയാൾ‌ സമർപ്പിച്ച വിവരാവകശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഡിപ്പാർട്മെന്‍റ് ഓഫ് പെർസോണൽ ആൻഡ് ട്രെയിനിംഗ് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

"2005ലെ വിവരാവകാശ നിയമത്തിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്രത്തിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ല. അതിനാൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ നൽകാനാവില്ല' എന്നീ കാര്യങ്ങളായിരുന്നു അഞ്ജലിയുടെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ രേഖപ്പെടുത്തിയിരുന്നത്. 

ഭേദഗതി വേണമെന്ന ആവശ്യം എന്നാണ് മുന്നോട്ട് വയ്ക്കപ്പെട്ടത്, എന്നാണ് à´ˆ ആവശ്യം കേന്ദ്രസർക്കാരിനു മുന്നിലെത്തിയത്, ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമായിട്ടുണ്ടെങ്കിൽ à´† കേന്ദ്ര സർക്കാർ തീരുമാനത്തിന്‍റെ പകർപ്പ് തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും ഇക്കാര്യങ്ങൾ പോലും നൽകാനാവില്ലെന്നാണ് അറിയിച്ചതെന്നും അഞ്ജലി വ്യക്തമാക്കി. 

Related News