Loading ...

Home charity

കാർത്തികയുടെ ഹൃദയ ശസ്ത്രക്രിയക്ക് സഹായം തേടി മാതാപിതാക്കൾ

മീനടം (കോട്ടയം)∙ കളിചിരികളുമായി സ്കൂൾ മുറ്റത്ത് ഓടി നടക്കുന്ന ഏഴു വയസുകാരി കാർത്തികയുടെ ഹൃദയ ചികൽസക്കു പണം കണ്ടെത്താനാകാതെ മാതാപിതാക്കൾ ദുരിതത്തിൽ. മീനടം ചിറയിൽ മനോജിന്റെയും സുനുവിന്റെയും മകളാണ് പാമ്പാടി വിവേകാന്ദ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ കാർത്തിക.ഹൃദയ സംബന്ധമായ രോഗവും രക്തക്കുഴലുകളുടെ പ്രശ്നവും മൂലം രണ്ടാം വയസിൽ കാർത്തികതയെ ആദ്യ ശസ്ത്രക്രിയക്കു പരുമല ആശുപത്രിയിൽ ശസ്ത്രക്രിയക്കു വിധേയയാക്കിയിരുന്നു. ആറാം വയസിൽ രണ്ടാമത് ശസ്ത്രക്രിയ വേണ്ടതായിരുന്നു. ഇതിനിടെ കാർത്തികതയുടെ അനുജൻ കാശിനാഥിനും (ഒന്നര) ഹൃദയത്തിനകത്ത് സുഷിരവും പ്രശ്നങ്ങളുമായി. ജനിച്ച ഉടൻ കാശിനാഥിനും ശസ്ത്രക്രിയ വേണ്ടി വന്നു.സ്വന്തമായി വീടില്ലാത്ത മനോജിനു ഓട്ടോറിക്ഷ ഓടിക്കാൻ പോയി ലഭിക്കുന്ന തുകയാണ് ഏക വരുമാനം. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് കഴിഞ്ഞ വർഷം നടത്തേണ്ട ശസ്ത്രക്രിയ നീണ്ടു പോയത്. ഉടൻ തന്നെ കാർത്തികയെ ശസ്ത്രക്രിയക്കു വിധേയമാക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സന്നദ്ധസംഘടനകളും കാരുണ്യഹസ്തങ്ങളും മുന്നോട്ടു വന്നെങ്കിലെ കാർത്തികക്കു ചികൽസ തുടരാനാകു. ഇതിനായി പ്രതീക്ഷയോടെ ശസ്ത്രക്രിയ തീയതിയും കാത്തിരിക്കുകയാണ് മനോജും സുനുവും.ഇവർക്കു സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കു എസ്ബിടിയുടെ മീനടം ബ്രാഞ്ചിലുള്ള സുനുവിന്റെ അക്കൗണ്ടുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ — 9496017478. അക്കൗണ്ട് നമ്പർ — 67326276869. എഎഫ്എസ്സെി കോഡ് — എസ്ബിടിആർ 0000485.

Related News