Loading ...

Home charity

രോഗങ്ങളാൽ വലയുന്നു ഈ കുടുംബം

കോട്ടയം∙ദുരന്തങ്ങൾ തുടർച്ചയായപ്പോൾ വിധിക്കുമുന്നിൽ പകച്ചു നിൽക്കുകയാണ് പൊയ്കപ്പുറം കരിമ്പാനിയിൽ കെ.ആർ കൃഷ്ണൻകുട്ടിയും കുടുംബവും. സുമനസുകളുടെ കരുണയുണ്ടെങ്കിലേ ഇവർക്ക് ജീവിതം മുന്നോട്ടു നയിക്കാൻ കഴിയു . 21 വർ‌ഷമായി താമസിക്കുന്ന സ്ഥലത്തിന് പട്ടയവും ലഭിച്ചിട്ടില്ല. ആറു വർഷമായി വിവിധ രോഗങ്ങളാൽ വലയുകയാണ് കൃഷ്ണൻ കുട്ടി. പനിയുടെ രൂപത്തിലായിരുന്നു തുടക്കം.തുർന്ന് ന്യൂമോണിയ ആയിമാറി.ചികിത്സക്കിടയിൽ അസുഖങ്ങൾ പലതായി . ടി.ബിയും വലിവും ശ്വാസം മുട്ടു വഴി വലയുന്ന കൃഷ്ണൻ കുട്ടി ഇപ്പോൾ കിടപ്പിലാണ്. വർഷങ്ങൾക്കു മുൻപ് വാഹന അപകടത്തിൽ പരുക്കേറ്റ ഭാര്യ ശാന്തമ്മയും ജോലിക്കു പോകാനാകാത്ത അവസ്ഥയിലാണ് . വിവാഹ ബന്ധം വേർപെടുത്തിയ മകളും രണ്ടുമക്കളും കൃഷ്ണൻ കുട്ടിക്കൊപ്പമാണ് കഴിയുന്നത്. തൈറോയിഡ്, നട്ടെല്ലിനു തേയ്മാനം തുടങ്ങിയ അസുഖങ്ങളുടെ പിടിയിലാണ് മകൾ സന്ധ്യയും. പേരക്കുട്ടികളുടെ പഠനവും വഴിമുട്ടിയിരിക്കുകയാണ്. ഈ കുടുംബത്തിന് ഒരുമസാത്തെ ചികിത്സയ്ക്കു മാത്രം 5000 രൂപയോളം ചെലവു വരുന്നുണ്ട്.ഇവരുടെ അവസ്ഥ മനസിലാക്കിയ പട്ടിത്താനം രത്നഗിരി പള്ളിയിൽ നിന്നാണ് ആവശ്യമായ ഭക്ഷണ സാധനങ്ങൾ നൽകുന്നത്. കുടുംബ ചെലവും ചികിത്സാ ചെലവും താങ്ങാനാകാതെ വലയുന്ന ഈ കുടുംബത്തിന് ഇനി കരുണയുള്ളവരുടെ തുണമാത്രമാണ് കൂട്ട്.

കാണക്കാരി എസ്ബിടിയിൽ കൃഷ്ണൻകുട്ടിയുടെ പേരിൽ അക്കൗണ്ടുണ്ട്. നമ്പർ: 67222968074. ഐഎഫ്എസ് കോഡ് : എസ്ബിടിആർ0000954 . ഫോൺ: 7034949852.

Related News