Loading ...

Home India

യോഗ ദിനം ലോകമേറ്റെടുത്തതിലുള്ള സന്തോഷം പങ്കുവച്ചും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യവസായ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഡോ.ശ്യാമപ്രസാദ് മുഖര്‍ജി നല്‍കിയ സംഭാവനകളെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ വ്യവസായ വികസനത്തിന് ശക്തമായ അടിത്തറ പാകിയതും എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത കൈ വരിക്കണമെന്നും ശ്യാമപ്രസാദ് മുഖര്‍ജി സ്വപ്നം കണ്ടിരുന്നു. അദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായാണ് ബംഗാളിന്റെ ഒരു ഭാഗം ഇന്നും രാജ്യത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്തിന്റെ 45ാം പതിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ക്രിക്കറ്റ് പരമ്ബരയെ കുറിച്ച്‌ പ്രതിപാദിച്ചു കൊണ്ടാണ് ഇത്തവണത്തെ മന്‍ കി ബാത്ത് ആരംഭിച്ചത്. അഫ്ഗാന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.അന്താരാഷ്ട്ര യോഗ ദിനത്തെ കുറിച്ചും വരാനിരിക്കുന്ന ഡോക്ടേഴ്‌സ് ഡേയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.യോഗ ദിനം ലോകത്താകെ ആരോഗ്യപരമായ ഒരു വിപ്ലവം ഉണ്ടാക്കി. ആ ദിവസം ലോകം മുഴുവന്‍ ഒന്നിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അന്നേ ദിവസം യോഗയിലൂടെ ഊര്‍ജ്ജം നേടി. യൂറോപ്യന്‍ പാര്‍ലമെന്റിലും യുഎന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലും ന്യൂയോര്‍ക്കിലും ജപ്പാനിലെ ഷിപ്പുകളിലും വരെ യോഗ അവതരിപ്പിക്കപ്പെട്ടു. സൗദിയിലും സ്ത്രീകളുടെ നേതൃത്വത്തില്‍ യോഗയിലെ വിവിധ ആസനങ്ങള്‍ അവതരിപ്പിച്ചു. യോഗയിലൂടെയുള്ള ഈ വിപ്ലവം കൂടുതല്‍ വളരുമെന്നും കൂടുതല്‍ ആളുകള്‍ ഇത് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.കരയിലും കടലിലും വായുവിലും ഇന്ത്യന്‍ സായുധസേന യോഗ അവതരിപ്പിച്ചത് അഭിമാന നിമിഷമാണ്. മഞ്ഞു മൂടിയ സിയാച്ചിന്‍ മലനിരകളിലും നമ്മുടെ സൈനികര്‍ യോഗ ചെയ്തു. യോഗ ആളുകള്‍ക്കിടയിലുള്ള അന്തരം കുറച്ച്‌ അവരെ തമ്മില്‍ ഒരുമിപ്പിക്കുന്നു. ജാതി, മതം, പ്രദേശം, ഭാഷ ഒന്നും ഇതിനൊരു തടസമല്ല. മുനിമാരും സന്യാസി വര്യന്‍മാരും വിഭാവനം ചെയ്ത വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പമാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related News