Loading ...

Home India

50 കഴിഞ്ഞ ജീവനക്കാരിൽ കാര്യക്ഷമതയില്ലാത്തവർക്ക് യുപിയിൽ നിർബന്ധിത വിരമിക്കൽ

ലക്നൗ∙ അൻപതു കഴിഞ്ഞ സർക്കാർ ജീവനക്കാർ ജോലിയിൽ കാര്യക്ഷമത കാട്ടിയില്ലെങ്കിൽ നിർബന്ധിച്ചു വിരമിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 16 ലക്ഷം സർക്കാർ ജീവനക്കാരിൽ നാലു ലക്ഷത്തോളം പേർ അൻപതു കഴിഞ്ഞവരാണ്. ഈ വിഭാഗത്തിൽപെട്ടവരുടെ ജോലിയിലെ കാര്യക്ഷമത പരിശോധിച്ച് ഈ മാസം 31നു മുൻപ്റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ വകുപ്പ് തലവനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News