Loading ...

Home charity

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്കാരന് ആസ്ട്രേലിയയില്‍ ആദരം

മെല്‍ബണ്‍: മൂന്നു വര്‍ഷമായി ആസ്ട്രേലിയയില്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണമത്തെിക്കുന്ന ഇന്ത്യക്കാരന് ‘ആസ്ട്രേലിയന്‍ ഓഫ് ദ ഡേ’ പുരസ്കാരം. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന തേജിന്ദര്‍പാല്‍ സിങ്ങാണ് മറുനാട്ടിലെ സേവനപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാകുന്നത്. കുടുംബത്തോടൊപ്പം വിദേശത്തേക്ക് കുടിയേറിയ തേജിന്ദര്‍ ദിവസവും 12 മണിക്കൂറോളം വണ്ടിയോടിച്ചുണ്ടാക്കുന്ന തുച്ഛമായ വരുമാനമാണ് തെരുവില്‍ ജീവിക്കുന്ന അശരണരുടെ വിശപ്പകറ്റാനുപയോഗിക്കുന്നത്. മാസത്തിലെ അവസാന ഞായറാഴ്ച 30കിലോയോളം ഇന്ത്യന്‍വിഭവങ്ങള്‍ വീട്ടില്‍ തയാറാക്കി അതുമായി സ്വന്തം വാഹനത്തില്‍ തെരുവിലത്തെി വിതരണം ചെയ്യുകയാണ് ഇദ്ദേഹത്തിന്‍െറ രീതി.
വരുമാനത്തിന്‍െറ 10 ശതമാനം അശരണര്‍ക്കായി നീക്കിവെക്കണമെന്ന തന്‍െറ മതധ്യാപനം അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് തേജീന്ദറിന്‍െറ വിശദീകരണം. സഹായം നല്‍കുന്നതില്‍ ജാതിയോ മതമോ നോക്കേണ്ടതില്ളെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കുടുംബത്തിന്‍െറ പൂര്‍ണ സഹകരണത്തോടെയാണ് ഈ ഭക്ഷണവിതരണം. രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണക്കാരാവുന്ന ആസ്ട്രേലിയക്കാരെ ആദരിക്കാന്‍ 35 വര്‍ഷത്തിലേറെയായി കോമണ്‍വെല്‍ത്ത് ബാങ്ക് നല്‍കിവരുന്നതാണ് ആസ്ട്രേലിയന്‍ ഓഫ് ദ ഡേ അവാര്‍ഡ്.

Related News