Loading ...

Home charity

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സ്പീച്ച് സോഫ്റ്റ്‌വെയര്‍ ഇനി സൗജന്യം

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങിന് കംപ്യൂട്ടര്‍ സഹായത്താല്‍ സംസാരശേഷി നല്‍കിയിരുന്ന സോഫ്റ്റ്‌വെയര്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ സൗജന്യമായി ലഭ്യമാകും. ഇന്റല്‍ വികസിപ്പിച്ചെടുത്ത അസിസ്റ്റീവ് കോണ്ടാക്സ്റ്റ് അവയര്‍ ടൂള്‍ കിറ്റ് (എസിഎറ്റി) എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കവിളിലെ മസിലുകള്‍ ചലിപ്പിക്കുകയും അവയുടെ ചലനം വിവിധ സെന്‍സറുകലുടെ സഹായത്താല്‍ ‍ഡാറ്റാ രൂപത്തിലേയ്ക്ക് മാറ്റിയാണ് പുറം ലോകവുമായി സ്റ്റീഫന്‍ ഹോക്കിങ് ആശയ വിനിമയം നടത്തിയിരുന്നത്. ഈ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡാണ് പ്രമുഖ കോഡ് ഷെയറിംഗ് വെബ്‌സൈറ്റായ ഗിറ്റ്ഹബ് (Gitthub)-ലൂടെ ഇന്റല്‍ പരസ്യപ്പെടുത്തുന്നത്.സ്റ്റീഫന്‍ ഹോക്കിംഗിന്റെ അവസ്ഥയ്ക്ക് സമാനമായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഈ സംവിധാനം ഉപകാരപ്രദമാകുമെന്ന കണ്ടെത്തലാണ് ഇന്റലിന്റെ ഇത്തരമൊരു നീക്കത്തിന്റെ പിന്നില്‍. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൈകാലുകള്‍ തളര്‍ന്നുപോകാന്‍ കാരണമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് (എംഎന്‍ഡി)എന്ന രോഗം അദ്ദേഹത്തെ ബാധിച്ചത്. 1942-ല്‍ ജനുവരി 8-ന് ഓക്സ്ഫോര്‍ഡില്‍ ജനിച്ച സ്റ്റീഫന്‍ ഹോക്കിംഗ് 17-ാം വയസ്സിലാണ് ഓക്സ്ഫോര്‍‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്.സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ് സ്റ്റീഫന്‍ ഹോക്കിംഗ് മുഖ്യ ഗവേഷണ മേഖലയായി തെരഞ്ഞെടുത്തത്. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിന് റോജര്‍ പെന്‍റോസ് എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്ന ഹോക്കിംഗ് നല്‍കിയ വിശദീകരണം ശാസ്ത്രലോകം വളരെ പ്രാധാന്യത്തോടെയാണ് സ്വീകരിച്ചത്. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഫലമായി ഗുരുത്വാകര്‍ഷണ ബലമുള്ള തമോഗര്‍ത്തങ്ങള്‍ ചില വികിരണങ്ങള്‍ പുറത്തുവിടുന്നുണ്ടെന്ന് ഹോക്കിംഗ്സ് തെളിയിച്ചു.സ്റ്റീഫന്‍ ഹോക്കിംഗിന് യന്ത്രസഹായത്താല്‍ സംസാരശേഷിയേകിയ ഇന്റലിന്റെ അസിസ്റ്റീവ് കോണ്ടാക്സ്റ്റ് അവയര്‍ ടൂള്‍ കിറ്റ് (എ.സി.എ.റ്റി) സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്റ്റിന്റെ ഒഎസുകളിലാണ് പ്രവര്‍ത്തിക്കുക. വിന്റോസ് 7 മുതലുള്ള പ്ലാറ്റ്ഫോമുകളില്‍ ഇത് ഉപയോഗിക്കാന്‍ കഴിയും. ഇത്തരം ഒരു ശ്രമത്തിലൂടെ വിവിധ രോഗികള്‍ക്കായി അവരുടെ ശാരീരിക അവസ്ഥകള്‍കൂടി പരിഗണിച്ച് പുതിയ സെന്‍സറുകളുടെ സഹായത്താല്‍ സെഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്താന്‍ ഡെവലപ്പര്‍മാര്‍ മുന്നോട്ട് വരുമെന്ന് കരുതുന്നതായും ഇന്റല്‍ വൃത്തങ്ങള്‍ പറഞ്ഞു.

Related News