Loading ...

Home charity

ദുരിതാശ്വാസ നിധി: ഇറാം ഗ്രൂപ്പ്‌ രണ്ട് കോടിയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം > പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഇറാം ഗ്രൂപ്പ്‌ രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള ഐ.റ്റി.എല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പേരിലുള്ള ചെക്ക് ഇറാം ഗ്രൂപ്പിന്റെ സി.എം.ഡി ഡോ.സിദ്ദിഖ് അഹമ്മദ് മുഖ്യമന്ത്രിക്ക്‌ കൈമാറി. കേരളം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തില്‍ നിന്നും പതിമൂന്ന് ലക്ഷത്തിലധികം ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനായി മത്സ്യത്തൊഴിലാളികളെയടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേരള സര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍ പ്രശംസനീയമാണെന്നും സര്‍ക്കാരിന്‌ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ഇറാം ഗ്രൂപ്പ് നേരിട്ടും, സര്‍ക്കാരുമായി സഹകരിച്ചും പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി ഒപ്പം ഉണ്ടായിരുന്നു. മുന്നൂറിലധികം ലൈഫ് ജാക്കറ്റ്സും ഹെഡ് ലാമ്ബും രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടിയുള്ള നിരവധി ഉപകരണങ്ങളും പ്രവര്‍ത്തന മേഖലകളില്‍ എത്തിച്ചു. ക്യാമ്ബുകളില്‍ നിന്ന് തിരികെ സ്വന്തം വീടുകളില്‍ എത്തുന്നവര്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. കൂടാതെ അടിയന്തിര സഹായമായി 2000ലധികം കുടുംബങ്ങള്‍ക്ക് പത്ത് ദിവസം കഴിയുന്നതിനുവേണ്ടിയുള്ള ആഹാരസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. പാലക്കാട് ദുരിതാശ്വാസ ക്യാമ്ബുകളില്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ചു. മങ്കര, കോട്ടായി, മണ്ണൂര്‍ പഞ്ചായത്തുകളുമായി സഹകരിച്ച്‌ വിവിധ കിറ്റുകളും പുതപ്പും വിതരണം ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിന്‌ സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ചടങ്ങില്‍ മത്സ്യത്തൊഴിലാളികളെ ''ജെം ഓഫ് സീ'' മെഡല്‍ നല്‍കി ആദരിക്കാനും ഇറാം ഗ്രൂപ്പ് ആഗ്രഹം പ്രകടിപ്പിച്ചു. കൂടാതെ മത്സ്യത്തൊഴിലാളികള്‍ക്കും മക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും ഇറാം ഗ്രൂപ്പും തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള കെയ്സും സംയുക്തമായി നടത്തുന്ന സ്‌കില്‍സ് അക്കാദമിയില്‍ സൗജന്യമായി തൊഴില്‍ അധിഷ്ഠിത നൈപുണ്യ വികസന കോഴ്സ് പഠിക്കുന്നതിന്‌ അവസരം നല്‍കുമെന്നും ഇറാം ഗ്രൂപ്പ്‌ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് അതാത്‌ പ്രദേശങ്ങളിലെത്തി അടിയന്തിര ഘട്ടങ്ങളിലുള്ള പ്രഥമശുശ്രൂഷയ്ക്കുള്ള പരിശീലനം നല്‍കും. പൂനെയില്‍ പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പിന്റെ പവര്‍ ഇലക്‌ട്രോണിക് കമ്ബനിയായ ഇറാം മാഗ്നാഫ്ളക്സ് സോളാര്‍ അധിഷ്ഠിത ബോട്ടുകള്‍ എന്ന മുഖ്യമന്ത്രിയുടെ ആശയത്തിന് ഗുണം ചെയ്യുന്ന തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും വേണ്ട പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും സഹകരിക്കാന്‍ പറ്റുന്ന മറ്റ് മേഖലകളില്‍ സൗദിയിലെ മറ്റ് കമ്ബനികളെയും വ്യവസായികളെയും സന്നദ്ധസംഘടനകളെയും കൂടി ഉള്‍പ്പെടുത്തി കൂട്ടായ പങ്കാളിത്തത്തിന്‌ സന്നദ്ധമാണെന്നും ഇറാം ഗ്രൂപ്പ്‌ സി.à´Žà´‚.à´¡à´¿. ഡോ. സിദ്ദിഖ് അഹമ്മദ് മുഖ്യമന്ത്രിയെ അറിയിച്ചു. 

Related News