Loading ...

Home Education

ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധമായ പഴയകാല കേരളത്തിന്റെ തനതായ ഈ ഉത്പ്പന്നങ്ങളെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ?

സതീശന്‍ കൊല്ലം

വ്യവസായവത്ക്കരണത്തിലൂടെയും യന്ത്രവത്ക്കരണത്തിലൂടെയും യൂറോപ്യന്മാര്‍ മുന്നിലെത്തും മുന്‍പ് ഇന്ത്യയുടെയും ചൈനയുടെയും ഉത്പ്പന്നങ്ങള്‍ക്കായിരുന്നു ലോകമാര്‍ക്കറ്റില്‍ വലിയ ഡിമാന്റുണ്ടായിരുന്നത്.അവയില്‍ തന്നെ നമ്മുടെ കൊച്ചുകെരളത്തിന്റെ കൈത്തറി, കരകൗശല ഉത്പ്പന്നങ്ങള്‍ ഗുണനിലവാരത്തിലും മേന്മയിലും കേളികേട്ടവയായിരുന്നു.അവയില്‍ ചിലതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

പേരുകേട്ട പൂട്ടുകള്‍

അതിവിദഗ്ദന്മാരായിരുന്ന നമ്മുടെ നാട്ടുകരുവാന്മാര്‍ നിര്‍മ്മിച്ചിരിക്കുന്ന പൂട്ടുകള്‍ വളരെ പ്രശസ്തമായിരുന്നു. അലാറംപൂട്ട്, മണിപ്പൂട്ട് ,വിലങ്ങുപൂട്ട് തുടങ്ങിയവയ്ക്ക് സ്വദേശത്തും വിദേശത്തും ആവശ്യക്കാരുണ്ടായിരുന്നു.കള്ളത്താക്കോലിട്ടുപോലും തുറക്കാനാകാത്ത പൂട്ടായിരുന്നു ഇരിഞ്ചയംപൂട്ട്.മണിപ്പൂട്ട് എന്നറിയപ്പെടുന്ന പൂട്ടില്‍ താക്കോലിട്ടു തിരിക്കുമ്ബോള്‍ സൈക്കിളിന്റെ ബെല്ലുപോലെ ശബ്ദം കേള്‍പ്പിക്കും.പൂട്ടില്‍ താക്കോല്‍ തിരിക്കുമ്ബോള്‍ അലാറംപൊലെ ശബ്ദമുണ്ടാക്കുന്നവയാണ് അലാറംപൂട്ട്.കള്ളതാക്കോലിട്ടാല്‍ വിലങ്ങുവീഴുന്നതരത്തിലെ നിര്‍മ്മാണമായിരുന്നത്രേ വിലങ്ങുപൂട്ട്.
കത്തികള്‍

പാലക്കാട് ശ്രീകൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന മാന്‍കൊമ്ബ് പിടിയും പിച്ചളക്കെട്ടുമുള്ള കത്തികളാണ് 'തോട്ടരക്കത്തി'കളെന്നു പുകഴ്പ്പെറ്റത്. ഈര്‍ച്ചവാളിനിന്നുമുണ്ടാക്കിയിരുന്നതും റഷ്യയിലേക്കുവരെ കയറ്റിയയച്ചിരുന്നതുമായ തിളക്കമുള്ളകത്തികളാണ് 'പാലക്കാടന്‍ കത്തി'കളെന്നറിയപ്പെട്ടിരുന്നത്.എടത്തറ,പെരുവെമ്ബ,പല്ലശ്ശന,പുതുശ്ശേരി എന്നിടങ്ങളിലെ ചില പാരമ്ബര്യകുടുംബങ്ങളായിരുന്നു ഇത് നിര്‍മ്മിച്ചിരുന്നത്.
പേനാക്കത്തി,കറിക്കത്തി,ചില്ലാങ്കത്തി,അടയ്ക്കാകത്തി,വലിയകത്തി,പയ്യന്നൂര്‍കത്തി,മലപ്പുറംകത്തി,പാപ്പിനിശ്ശേരികത്തി,തുളുനാടന്‍ കത്തി ..ഇങ്ങനെ കത്തികളുടെ ബ്രാന്‍ഡുകള്‍ നിരവധിയുണ്ടായിരുന്നു. ദീര്‍ഘകാലം ഈടു നില്‍ക്കുന്ന 'എലവഞ്ചേരി കൊടുവാള്‍'കേരളത്തിനകത്തും പുറത്തും പ്രശസ്തമായിരുന്നത്രേ.


 
കണ്ണാടികള്‍

ആറന്മുള കണ്ണാടിയുടെ പ്രസിദ്ധിയെക്കുറിച്ച്‌ മലയാളിയോട് പറയേണ്ടകാര്യമില്ലല്ലോ?.പരമ്ബരാഗതമായി ഏഴു കുടുംബങ്ങളാണത്രേ ചെമ്ബും ഈയവും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് മണലില്ലാത്ത പുഞ്ചമണ്ണ്,ഓട് ,ചാക്ക് എന്നിവ അരച്ചുണ്ടാക്കിയ കരുവില്‍ ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്.

അതുപോലെ പ്രശസ്തമായ മറ്റൊരു കണ്ണാടിയാണ് ചെമ്ബും വെളുത്തീയവും ചേര്‍ന്ന ലോഹക്കൂട്ടുകൊണ്ടുണ്ടാക്കിയിരുന്ന അടയ്ക്കാപുത്തൂര്‍ കണ്ണാടി. തേന്‍മെഴുക്,കുന്തിരിക്കം, കൊട്ടെണ്ണ എന്നിവ കൊണ്ടുള്ള കരുവിലാണത്രേ ഇതുണ്ടാക്കുക.


 
തൊപ്പികള്‍

തുളുനാടന്‍ സാംസ്കാരികപ്പഴമയുടെ പ്രതീകമായിരുന്നു കാസര്‍കോട് പാളത്തൊപ്പി. കവുങ്ങിന്‍പാളയിലാണ് ചിത്രപ്പണികളോടുകൂടിയുള്ള ഈ തൊപ്പി കോപ്പാളന്മാര്‍ നിര്‍മ്മിച്ചിരുന്നത്. ആഫ്രിക്കയിലും അറേബ്യയിലും വലിയതോതില്‍ ആവശ്യക്കാരുണ്ടായിരുന്ന തൊപ്പിയാണ് 'താളങ്കരത്തൊപ്പി'.തുണിയിലാണ് ഈ തൊപ്പി നിര്‍മ്മിക്കുന്നത്.


 
പന്തലായനി ഹൂക്ക

അറബികള്‍ ഹൂക്കവലിപ്പ്രിയന്മാരാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചിത്രപ്പണികളോടുകൂടി ആ മനോഹരമായ ഹൂക്കകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത് പന്തലായനിയിലെ കുനിയില്‍ കുടുംബക്കാരായിരുന്നു.ചെമ്ബും നാകവും പ്രത്യേക അനുപാതത്തില്‍ ഉരുക്കി,തിളക്കമാര്‍ന്ന പിച്ചളയില്‍ വാര്‍ത്തെടുത്തശേഷം അതില്‍ ജര്‍മ്മന്‍ സില്‍വര്‍ കൊണ്ട് ചിത്രപ്പണികളോടുകൂടിയാണ് ഈ കലാസൃഷ്ടി രൂപപ്പെടുത്തുന്നത്.

പയ്യന്നൂര്‍ പട്ട്

കൃത്രിമമല്ലാത്ത പട്ടുനൂലില്‍ പാരമ്ബര്യരീതിയില്‍ പയ്യന്നൂര്‍ കണ്ടോത്തുള്ള നെയ്ത്തുശാലകളില്‍ നിര്‍മ്മിച്ചിരുന്ന പയ്യന്നൂര്‍പട്ട് വളരെ പ്രശസ്തരായിരുന്നു.
ലോഹക്കൂട്ട് നിര്‍മ്മാണത്തില്‍ പയ്യന്നൂരിന്റെ പ്രാഗത്ഭ്യത്തിന് മറ്റൊരു ഉദാഹരണമാണ് പയ്യന്നൂര്‍ ലക്ഷ്മിവിളക്ക്(ചീവോതി വിളക്ക്).കൊവ്വല്‍ പടോളി കൃഷ്ണന്റെ കുടുംബവും കുഞ്ഞിമംഗലത്തെ മൂശാരിമാരുമാണ് ഈ വിളക്കുകള്‍ നിര്‍മ്മിക്കുന്നത്.കൊല്ലന്മാരുടെ കഴിവുകൊണ്ടും ഇരുമ്ബിന്റെ മേന്മകൊണ്ടും പേരുകേട്ടതാണ് തുരുമ്ബുപിടിക്കാത്ത പയ്യന്നൂര്‍ കത്തികള്‍.

കേരളത്തിലെ ഹിന്ദുക്കളുടെ അനുഷ്ഠാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പായകള്‍ കൊല്ലം ജില്ലയിലെ തഴവ എന്ന ഗ്രാമത്തില്‍ കൈതോലകളില്‍ കൊണ്ട് നിര്‍മ്മിക്കുന്നവയാണ്. തഴവയിലെ തഴപ്പായയും,മെത്തപ്പായും,തടുക്കുകളും വളരെ പ്രശസ്തമാണ്. ശില്പികളോടെ ഗ്രാമമായ മാന്നാറില്‍ പോയാല്‍ പരമ്ബരാഗതരീതിയില്‍ നിര്‍മ്മിക്കുന്ന ചെമ്ബുകള്‍,പറകള്‍,വാല്‍ക്കിണ്ടികള്‍,ഓട്ടുമണികള്‍,ഉരുളികള്‍..തുടങ്ങിയവ വാങ്ങാം. കൃഷ്ണശിലയില്‍ നിര്‍മ്മിക്കുന്ന ശില്പങ്ങള്‍ക്ക് പേരുകേട്ടനാടാണ് ചെങ്ങന്നൂര്‍. പുളിമ്ബൂവിന്റെ നിറമുള്ള മനോഹരമായ കലങ്ങള്‍ തിരുവനന്തപുരം വെമ്ബായത്ത് നിര്‍മ്മിക്കുന്നു ഇവയെ വെമ്ബായം കലങ്ങളെന്നാണ് അറിയപ്പെടുന്നത്. കാശുകുടുക്ക,വട്ടച്ചട്ടി,മരവി,മീന്‍ച്ചട്ടി,പൂച്ചട്ടി,കൂജ,അടപ്പുചട്ടി,കള്ളുകുടം തുടങ്ങിയവ വെമ്ബായത്ത് നിര്‍മ്മിക്കുന്നു.

കൈത്തറികള്‍

വേഷ്ടി,സാരി,സെറ്റുമുണ്ട്,കുണ്ടഞ്ചിക്കര മുണ്ട്,പുളിയിലക്കര മുണ്ട്,ചുട്ടിക്കര മുണ്ട് എന്നിവയ്ക്ക് പേരുകേട്ട ഇടമാണ് ചേന്ദമംഗലം.പറവൂര്‍,പാലിയം,ചേന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ ചില കുടുംബക്കാരാണ് ചേന്ദമംഗലം കൈത്തറി ഉത്പാദിപ്പിക്കുന്നത്. കണ്ണൂരിലെ മാങ്ങാടന്‍ തോര്‍ത്തുകള്‍ വളരെ പെരുമയുള്ളതാണ്.

പറവൂരിലെ ഞാറയ്ക്കല്‍ തവിട്ടുനിറമുള്ള മുണ്ടുകള്‍ക്ക്(ഞാറയ്ക്കല്‍ പൊതമുണ്ട് ) പ്രശസ്തമാണ്.ഇതുപോലെ പ്രശസ്തമാണ് കൂത്താമ്ബുള്ളി കസവും ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളും.


 

Related News