Loading ...

Home Education

'ലോകാവസാനത്തെ നേരിടാൻ ഒരുക്കങ്ങൾ തുടങ്ങി'

സെപ്റ്റംബർ 28 ന് രക്ത ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതോടു കൂടി ലോകാവസാനമാകുമെന്ന റിപ്പോർട്ട് ജനങ്ങളെ ആകെ ഭയപ്പെടുത്തിയിരിക്കുന്നുവെന്ന് സൂചന. മതവിശ്വാസികളും അവിശ്വാസികളും ഒരു പോലെ ലോകാവസാനത്തെ ഭയക്കുന്നു. അതേസമയം, ഇരു കൂട്ടരും ലോകാവസാനത്തെ നേരിടുന്നതിനു വ്യത്യസ്ത രീതികളാണു പിന്തുടരുന്നത്.ലോകാവസാനമെന്ന പ്രകൃതിദുരന്തത്തിലൂടെ സംഭവിക്കുമെന്നു വിശ്വസിക്കുന്നവർ ഭക്ഷണം ശേഖരിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. ഇതു വരെ ആളുകളെ ഭയപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മാരകമാണ് സെപ്റ്റംബർ 28 നു പ്രവചിച്ചിരിക്കുന്ന ലോകാവസാനം.രണ്ടു വർഷത്തിനിടയിൽ നാലു തവണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ലോകാവസാന ലക്ഷണമായി യഹൂദമത വിശ്വാസം കണക്കാക്കുന്നു. സെപ്റ്റംബർ 28 നു സംഭവിക്കുന്ന ചന്ദ്രഗ്രഹണം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സംഭവിക്കുന്ന നാലാമത്തെതാണ്. 2014 ൽ ഏപ്രിൽ 14 (പെസഹാ), ഒക്ടോബർ 8 (കൂടാരത്തിരുനാൾ ദിനം), എന്നീ വിശുദ്ധ ദിനങ്ങളിലാണ് ചന്ദ്രഗ്രഹണമുണ്ടായത്. ഈ വർഷം പെസഹാദിനമായ ഏപ്രിൽ നാലിനായിരുന്നു മൂന്നാമത്തെ ചന്ദ്രഗ്രഹണം. ഇനി വരുന്ന ചന്ദ്രഗ്രഹണം സംഭവിക്കുന്നത് സെപ്റ്റംബർ 28 ടെട്രാഡ് എന്ന വിശുദ്ധ ദിവസണ്. മാർക്ക് ബ്ലിറ്റ്സ്, ജോൺ ഹാഗീ എന്നീ രണ്ടു പ്രമുഖ ക്രിസ്ത്യൻ പ്രബോധകർ രക്തചന്ദ്രനെക്കുറിച്ചു ധാരാളം എഴുതിയിട്ടുണ്ട്.

ഒരു വമ്പന്‍ ഉൽക്ക ഭൂമിയെ ഇടിക്കുമെന്നും അമേരിക്കയുടെ സിംഹഭാഗവും നശിപ്പിക്കുമെന്നുള്ള, ചില മാധ്യമങ്ങളിൽ വന്ന വാർത്ത കഴിഞ്ഞമാസം നാസ തള്ളിയിരുന്നു. എന്നാൽ നാസയുടെ ഈ വാർത്ത തള്ളിയ ബ്ലിറ്റ്സ് ഭൂമിയുടെ അവസാനം ഭൂമികുലുക്കത്തോടെ ആയിരിക്കുമെന്നു പ്രഖ്യാപിച്ചു. കഴിഞ്ഞ ദശാബ്ദത്തിനുള്ളിൽ ഭൂമികുലുക്കങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ബ്ലിറ്റ്സ് വെളിപ്പെടുത്തുന്നു.രക്തചന്ദ്രഗ്രഹണ ദിവസം അതി ഭയങ്ങര ഭൂമികുലുക്കം ഉണ്ടാകുമെന്നു പല യഹൂദ പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്.ലോകാവസാനത്തെ നേരിടാൻ ഭക്ഷണസാധനങ്ങള്‍ കരുതി വയ്ക്കുന്ന തിരക്കിലാണ് ഒരു കൂട്ടം ജനങ്ങൾ. ഭക്ഷണം വാങ്ങി നിറയ്ക്കുന്നതിനു വലിയ നിലവറകൾ തയ്യാറാക്കിയിരിക്കുന്നു. യുദ്ധത്തിൽ പോലും നശിക്കാത്ത രീതിയിലാണു ചിലരുടെ നിലവറകളെന്നും റിപ്പോർട്ടുണ്ട്. ക‌ഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഭക്ഷണ സാധനങ്ങളുടെ വിൽപന 500 ശതമാനം വർധിച്ചുവെന്നു കടയുടമകൾ സാക്ഷ്യപ്പെടുത്തുന്നു.

Related News