Loading ...

Home health

ചക്ക 'ഡയബെറ്റിക്സ്' കുറയ്ക്കുമോ? എന്താണ് പഠനങ്ങള്‍ പറയുന്നത്?

ഡോ. സുരേഷ്. സി. പിള്ള

'ചേട്ടാ, ചക്ക 'ഷുഗറിന്' ഉത്തമമാണ്, ഇഷ്ടം പോലെ കഴിക്കാം എന്നക്കെ കേട്ടല്ലോ?'.

നിങ്ങളും ചിലപ്പോള്‍ ചക്കയുടെ ഗ്ലൈസീമിക്ക് ഇന്‍ഡക്സ് കുറവാണ്, ഡയബറ്റിക് രോഗികള്‍ക്ക് ധാരാളം കഴിക്കാം എന്ന രീതിയിലുള്ള വീഡിയോകള്‍ വാട്ട്സാപ്പില്‍ കണ്ടു കാണുമല്ലോ?

അങ്ങിനെ വല്ലതും ഉണ്ടോ എന്നറിയാന്‍ ഇന്ന് ജോലിസമയം കഴിഞ്ഞ് സയന്റിഫിക് ഡേറ്റാബേസില്‍ ഒക്കെ ഒന്ന് അന്വേഷിച്ചു.

എന്താണ് പഠനങ്ങള്‍ പറയുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ചക്ക എന്താണ് എന്ന് നോക്കാം?

നമ്മുടെ കടപ്ലാവും (ശീമപ്ലാവ് /breadfruit എന്ന് ചില സ്ഥലങ്ങളില്‍ പറയും), ആഞ്ഞിലിയും, ആത്തയും ഒക്കെ ഉള്‍പ്പെടുന്ന മൊറാസീ (Moraceae) ഫാമിലിയില്‍ പെട്ട മരം ആണ് പ്ലാവ്. ആര്‍ട്ടോകാര്‍പ്പസ് ഹെട്രോഫിലസ് (Artocarpus heterophyllus) എന്നാണ് ശാസ്ത്രീയ നാമം.

ഡച്ച്‌ ഈസ്റ്റ് ഇന്ത്യ കമ്ബനിയുടെ ഗവര്‍ണര്‍ ആയിരുന്ന Hendrik van Rheede, തന്റെ കൃതിയായ Hortus Malabaricus (മലബാറിന്റെ പൂന്തോട്ടം) ല്‍ ചക്കയെക്കുറിച്ചു പറയുന്നുണ്ട്. ജാക്ക്-ഫ്രൂട്ട് എന്ന ഇംഗ്ലീഷ് പേരു വന്നത് മലയാളത്തിലുള്ള ചക്ക എന്ന പദത്തില്‍ നിന്നാണാത്രെ. ഇന്ത്യ ബംഗ്ളദേശ്, തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം ഉള്‍പ്പെടെയുള്ള തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആണ് ചക്ക കൂടുതലായും കൃഷി ചെയ്യുന്നത്.


 
അപ്പോള്‍ ചക്ക ഡയബറ്റിക് രോഗികള്‍ക്ക് ധാരാളം കഴിക്കാം എന്ന് പറയുന്നതോ?

അത് പറയുന്നതിനും മുന്‍പേ വേറൊരു ചെറിയ കാര്യം പറഞ്ഞാലേ ഇതിലേക്ക് വരാന്‍ പറ്റൂ. ആ ചെറിയ കാര്യമാണ് ഗ്ലൈസിമിക് ഇന്‍ഡക്സ്.

എന്താണ് ഗ്ലൈസിമിക് ഇന്‍ഡക്സ്?

കാര്‍ബോ ഹൈഡ്രേറ്റുകള്‍ (കാര്‍ബണും ഓക്സിജനും ഹൈഡ്രജനും ചേര്‍ന്നുള്ള ഊര്ജ്ജദായകമായ ജൈവസംയുകതം) എല്ലാ ഭക്ഷണത്തിലും ഒരു പോലെ അല്ല. ഗ്ലൈസിമിക് ഇന്‍ഡക്സ് (Glycemic Index) എന്നാല്‍ കഴിച്ച ഭക്ഷണം, രക്തത്തിലെ ഷുഗര്‍ ലെവലിനെ എങ്ങിനെ സ്വാധീനം ചെലുത്തുന്നു എന്നറിയാനുള്ള ഒരു താരതമ്യ സൂചികയാണ്. കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍ ആയ ഡേവിഡ് ജെങ്കിന്‍സ് (David J. Jenkins) ആണ് ഗ്ലൈസിമിക് ഇന്‍ഡക്സ് വിഭാവനം ചെയ്തത്.

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം വളരെ പതുക്കെയേ രക്തത്തിലേക്ക് ഷുഗര്‍ കടത്തി വിടുകയുള്ളൂ.

പച്ചക്കറികളില്‍ നാരുകള്‍ ഉള്ളതിനാല്‍ ഗ്ലൈസിമിക് ഇന്‍ഡക്സ് കുറവായിരിക്കും. 0 മുതല്‍ 100 വരെയാണ് ഗ്ലൈസിമിക് ഇന്‍ഡക്സ് സ്കെയിലില്‍ ഉള്ളത്.

അതായത് താരതമ്യേന കൂടിയ നമ്ബരില്‍ (55 നു മുകളില്‍) ഉള്ള ഭക്ഷണങ്ങള്‍ പെട്ടെന്ന് ദഹിക്കുകയും, പോഷണോപചയം (metabolism) പെട്ടെന്ന് നടക്കുകയും, ഇതേതുടര്‍ന്ന് രക്തത്തിലുള്ള ഷുഗര്‍ ലെവല്‍ കൂടുകയും ചെയ്യും.

ഗ്ലൈസിമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ താരതമ്യേന പതിയെ ദഹിക്കുകയും, പതിയെ ശരീരത്തില്‍ ആഗിരണം ചെയ്യുകയും, അതിനാല്‍ രക്തത്തില്‍ പതിയെ മാത്രമേ ഷുഗര്‍ ലെവല്‍ കൂടുകയുമുള്ളൂ.


 
ഉദാഹരണത്തിന് ആപ്പിളിന്റെ ഗ്ലൈസിമിക് ഇന്‍ഡക്സ് 38 ആണ്. ഉരുളക്കിഴങ്ങിന്റെ 85 ഉം. അരിയുടെ 40 മുതല്‍ 65 വരെ, കാരറ്റ് 71 എന്നിങ്ങനെയാണ് ഗ്ലൈസിമിക് ഇന്‍ഡക്സ്. ഇത് ഒരു 'ക്വാളിറ്റേറ്റിവ് (ഗുണാത്മകമായ)' നമ്ബര്‍ ആണ്. അളവും (quantity) കൂടി എടുക്കുന്ന യൂണിറ്റ് ആണ് ഗ്ലൈസിമിക് ലോഡ്.

അപ്പോള്‍ ഗ്ലൈസിമിക് ലോഡ് എങ്ങിനെയാണ് കണക്കാക്കുന്നത്?

ഉദാഹരണത്തിന് ആപ്പിളിന്റെ ഗ്ലൈസിമിക് ഇന്‍ഡക്സ് 38 ആണ് എന്ന് പറഞ്ഞല്ലോ? ഇത് ഒരു 'ക്വാളിറ്റേറ്റിവ് (ഗുണാത്മകമായ)' നമ്ബര്‍ ആണ്. അളവും (quantity) കൂടി എടുക്കുന്ന യൂണിറ്റ് ആണ് ഗ്ലൈസിമിക് ലോഡ്.

അപ്പോള്‍ ഗ്ലൈസിമിക് ലോഡ് എങ്ങിനെയാണ് കണക്കാക്കുന്നത്?

ഒരു സിമ്ബിള്‍ ആയ ഫോര്‍മുല വച്ച്‌ ഗ്ലൈസിമിക് ലോഡ് കണക്കാക്കാം

ഗ്ലൈസിമിക് ലോഡ് = ഗ്ലൈസിമിക് ഇന്‍ഡക്സ് x കാര്‍ബോ ഹൈഡ്രേറ്റ് (ഗ്രാമില്‍) ÷ 100.
അതായത് ഒരു ആപ്പിള്‍ എടുത്താല്‍, അതില്‍ ഏകദേശം 13 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ് ഉണ്ട്. അപ്പോള്‍ മുകളില്‍ പറഞ്ഞ ഫോര്‍മുല വച്ച്‌

ഗ്ലൈസിമിക് ലോഡ് (ആപ്പിള്‍ 38 x 13/100 = 5) എന്ന് കാണാം.

ഉരുളക്കിഴങ്ങിന്റെ ഗ്ലൈസിമിക് ലോഡ് 85 ആണ് എന്ന് പറഞ്ഞല്ലോ അപ്പോള്‍ ഉരുളക്കിഴങ്ങിന്റെ ഗ്ലൈസിമിക് ലോഡ് എത്ര എന്ന് നോക്കാം. ഒരു ഉരുളക്കിഴങ്ങില്‍ ഏകദേശം 14 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ് ഉണ്ട്. അപ്പോള്‍ മുകളില്‍ പറഞ്ഞ ഫോര്‍മുല വച്ച്‌

ഗ്ലൈസിമിക് ലോഡ് (ഉരുളക്കിഴങ്ങ്) =85 x14/100 = 12

അതായത് ഉരുളക്കിഴങ്ങില്‍ ഏകദേശം ഇരട്ടിയോളം ഗ്ലൈസിമിക് എഫക്‌ട് ആപ്പിളില്‍ ഉണ്ട് എന്ന് കാണാം. അതായത് രണ്ട് ആപ്പിള്‍ കഴിക്കുന്നതിന് തുല്യ ഗ്ലൈസിമിക് എഫക്‌ട് ആണ് ഒരു ഉരുളക്കിഴങ്ങ് കഴിക്കുമ്ബോള്‍ ഉണ്ടാവുന്നത്. ആകെയുള്ള ഒരു ദിവസത്തെ ഗ്ലൈസിമിക് ലോഡ് 100 ല്‍ താഴെയാകണം എന്ന നിര്‍ദ്ദേശം ചിലയിടത്തൊക്കെ വായിച്ചു.

അപ്പോള്‍ പച്ച ചക്കയുടെ ഗ്ലൈസിമിക് ഇന്‍ഡക്സ് എത്രയാണ്?

ഇവിടെയാണ് ശരിക്കും പ്രയാസപ്പെട്ടത്, കാരണം ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ ഒന്നും തന്നെ പച്ച ചക്കയുടെ/ അല്ലെങ്കില്‍ പച്ച ചക്ക വേവിച്ചതിന്റെ ഗ്ലൈസിമിക് ഇന്‍ഡക്സും, ഗ്ലൈസിമിക് ലോഡും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില സ്ഥലങ്ങളില്‍ സിഡ്നി യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ ചക്കയുടെ ഗ്ലൈസിമിക് ഇന്‍ഡക്സ് ചോറിന്റെയും ചപ്പാത്തിയുടെയും പകുതി ആണ് എന്ന് വായിച്ചു. ചക്കയുടെ ഗ്ലൈസിമിക് ലോഡ് 17 ആയാണ് ഇവിടെ രേഖപ്പെടുത്തിയത്. [താഴെ കൊടുത്ത റെഫറന്‍സിലെ സിലോണ്‍ മെഡിക്കല്‍ ജേര്‍ണലില്‍ പറഞ്ഞിരിക്കുന്ന വാല്യൂ 13 [The meal comprised of boiled jackfruit flesh (400g), jackfruit seeds (~50g), coconut scrapings (25g) and an onion sambol (10g).] സിലോണ്‍ മെഡിക്കല്‍ ജേര്‍ണലില്‍ ചക്കക്കുരുവും ഉള്ളിയും ചേര്‍ത്താണ് കുക്ക് ചെയ്തിരിക്കുന്നത്. ചക്കയുടെ വേവ്, കുക്ക് ചെയ്യുന്ന രീതി ഇവയൊക്കെ വച്ച്‌ ഗ്ലൈസെമിക് ലോഡ് മാറ്റം വരാം. അപ്പോള്‍ 13 ഉം 17 ഉം ഒരു കോണ്‍സ്റ്റന്റ് വാല്യൂ അല്ല. അതിനടുത്ത ഒരു വാല്യൂ ആണ് എന്ന് വിശ്വസിക്കാം].

അപ്പോള്‍ ഇഷ്ടം പോലെ ചക്കപ്പുഴുക്ക് കഴിക്കാമെന്നാണോ?

അല്ല. ഗ്ലൈസിമിക് ലോഡ് 17 ആയി എടുത്താല്‍, പ്രമേഹ രോഗികള്‍ക്ക് അനുവദനീയമായ ചോറ് കഴിക്കുന്ന അതേ അളവില്‍ ചക്കപ്പുഴുക്ക് കഴിച്ചാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.

പ്രമേഹ രോഗികള്‍ വയറു നിറച്ചു ചക്കപ്പുഴുക്ക് തിന്നാല്‍ ചിലപ്പോള്‍ രക്തത്തിലെ ഷുഗര്‍ ലെവല്‍ അനിയന്ത്രിതമായി കൂടിയേക്കാം. ഒരു മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ തന്നെ ചികിത്സ തുടരുക


Courtesy: 24K

Related News