Loading ...

Home charity

ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിച്ച ഉനൈറിന് മലയാളി നല്‍കിയത് 50 ലക്ഷം; നന്മ

മലപ്പുറം: ശാരീരികമായ അവശതകള്‍ക്കിടയിലും ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിത പ്രാരാബ്ധങ്ങളോട് പൊരുതി ജീവിക്കുന്ന ഉനൈറിന് മലയാളികളുടെ കനിവിന്റെ കൈനീട്ടം. ഉനൈറിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് 50 ലക്ഷം രൂപ. ഇതില്‍ 20 ലക്ഷം രൂപ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കുമെന്ന് ഉനൈര്‍ പറയുന്നു. ബാക്കി പണം കൊണ്ട് കാന്‍സര്‍ രോഗിയായ ഉമ്മയുടെ ചികിത്സയും ഒരു വീടുമാണ് ഉനൈറിന്റെ സ്വപ്നം.

രണ്ടു ചെറുപ്പക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഉനെര്‍ എന്ന യുവാവിന്റെ ജീവിതം അടുത്തറിയുന്നത്. ഉനൈറിന് കൈക്കും കാലിനും സ്വാധീനം കുറവാണ്. കാഴ്ച 50 ശതമാനത്തില്‍ താഴെ മാത്രം. ഒരു ഉൗന്നുവടിയുടെ സഹായത്തോടെ ഇൗ മനുഷ്യന്‍ ദിവസം പത്തുകിലോമീറ്ററോളം നടക്കും. കയ്യില്‍ പപ്പടക്കെട്ടുമായി. ദിവസം ഒരു മുന്നൂറ് രൂപ വരെ കിട്ടും. എന്നാല്‍ ചെലവ് കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാന്‍ ഉണ്ടാവില്ല. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇൗ മനുഷ്യന്‍. സുശാന്ത് നിലമ്ബൂരാണ് ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷവര്‍ത്തമാനം പങ്കുവച്ചത്.

Related News