Loading ...

Home India

ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകള്‍ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി തിരിച്ചടിക്കും : പ്രധാനമന്ത്രി

മഹാരാഷ്ട്ര: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ യാവത്മാല്‍ ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.പാകിസ്താന്‍ തീവ്രവാദത്തിന്റെ പര്യായമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുല്‍വാമയില്‍ ജവാന്‍മാര്‍ നടത്തിയ ജീവത്യാഗം വെറുതെയാകില്ലെന്നും തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകള്‍ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related News