Loading ...

Home Education

എം.ജി. സര്‍വകലാശാല അറിയിപ്പുകള്‍

പുതുക്കിയ പരീക്ഷ തീയതി : 11ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ (പുതിയ സ്‌കീം/പഴയ സ്‌കീം) ബി.ടെക് പരീക്ഷകള്‍ 12നും അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും നാലാം സെമസ്റ്റര്‍ ബി.എഡ് (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ 2017 അഡ്മിഷന്‍ റഗുലര്‍/ 2017ന് മുമ്ബുള്ള അഡ്മിഷന്‍ സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷകള്‍ 17നും നടത്തും. അപേക്ഷ തീയതി നീട്ടി : പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള അഞ്ചാം സെമസ്റ്റര്‍ (2013, 2014, 2015, 2016 അഡ്മിഷന്‍) സി.ബി.സി.എസ്.എസ്. യു.ജി. പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഒന്‍പതുവരെയും 500 രൂപ പിഴയോടെ 11 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. (പുതിയ സ്‌കീം 2018 അഡ്മിഷന്‍ റഗുലര്‍/2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറന്‍സ്), സി.ബി.സി.എസ്.എസ്. (20132016 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) യു.ജി. പരീക്ഷകള്‍ക്ക് പിഴയില്ലാതെ 10 വരെയും 500 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. പരീക്ഷാഫലം : ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് പ്രൈവറ്റ് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം. പരീക്ഷ അപേക്ഷകള്‍ കണ്‍ട്രോളര്‍ക്ക് : വിദ്യാര്‍ത്ഥികള്‍ പരീക്ഷ സംബന്ധമായ അപേക്ഷകള്‍ പരീക്ഷ കണ്‍ട്രോളറുടെ പേരില്‍ മാത്രം അയയ്ക്കണമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Related News