Loading ...

Home Education

ലിവര്‍പൂളിന് ഇരട്ടനേട്ടം; മാര്‍ച്ചിലെ മികച്ച താരമായി മാനെ; ക്ലോപ് മികച്ച കോച്ച്‌

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാര്‍ച്ച്‌ മാസത്തിലെ മികച്ച താരത്തെയും പരിശീലകനെയും പ്രഖ്യാപിച്ചു. രണ്ട് പുരസ്‌കാരങ്ങളും സ്വന്തമാക്കിയത് നിലവിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളാണ്. സാദിയോ മാനെയെ മികച്ച താരമായി തെരഞ്ഞെടുത്തപ്പോള്‍ മികച്ച പരിശീലകനുള്ള പുരസ്‌കാരം യര്‍ഗന്‍ ക്ലോപും സ്വന്തമാക്കി. 82 പോയിന്റുമായി ലീഗില്‍ തലപ്പത്തുള്ള ലിവര്‍പൂളിനുവേണ്ടി ശ്രദ്ധേയ പ്രകടനമാണ് മാര്‍ച്ചില്‍ മാനെ പുറത്തെടുത്തത്. ബേണ്‍ലിക്കെതിരെ രണ്ടു ഗോളുകളും ഫുള്‍ഹാമിനെതിരെ ഒരു ഗോളുമാണ് താരം നേടിയത്. സലാഹ് നിറം മങ്ങിയ മാര്‍ച്ചില്‍ ടീമിന്റെ വിജയക്കുതിപ്പിന് ചുക്കാന്‍ പിടിച്ചത് സലാഹായിരുന്നു. എവര്‍ട്ടണ്‍ന്റെ കോള്‍മാന്‍, ലെസ്റ്ററിന്റെ ജാമി വാര്‍ഡി,മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാര്‍ഡോ സില്‍വ എന്നിവരെ പിന്തള്ളിയാണ് മാനെ ഈ നേട്ടത്തിലെത്തിയത്. ഇത് രണ്ടാം തവണയാണ് മാനെയെത്തേടി ഈ പുരസ്‌കാരമെത്തുന്നത്. നേരത്തെ 2017 ഒക്ടോബറിലാണ് സാനെയെ മികച്ച താരമായി തിരഞ്ഞെടുത്തത്. ഈ സീസണില്‍ 17 ഗോളും ഒരു അസിസ്റ്റും മാനെ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2016 മുതല്‍ ലിവര്‍പൂളിന്റെ ഭാഗമായ ഈ വെങര്‍ 85 മത്സരത്തില്‍ നിന്ന് 40 ഗോളും നേടിയിട്ടുണ്ട്. മികച്ച പരിശീലകനുള്ള ഇത് മൂന്നാം തവണയാണ് യര്‍ഗന്‍ ക്ലോപിനെ തേടിയെത്തുന്നത്. ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഇഞ്ചോടിഞ്ച് മത്സരമാണ് ലിവര്‍പൂള്‍ നടത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 80 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനം മാറി മറിഞ്ഞ കഴിഞ്ഞ മാസത്തില്‍ ലിവര്‍പൂളിനെ തലപ്പത്തെത്തിക്കാന്‍ ക്ലോപിനായി. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ക്ലോപ് മികച്ച പരിശീലകനാവുന്നത്. 2018 ഡിസംബറിലാണ് നേരത്തെ ക്ലോപിന് പുരസ്‌കാരം ലഭിച്ചത്. 2015 ഒക്ടോബറിലും ക്ലോപിന് ഇതേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ക്ലോപ് ലിവര്‍പൂളിലെത്തിയത്. ടീമിനൊപ്പം ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്തതിന്റെ ക്ഷീണം ഇത്തവണ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ക്ലോപ്. അവസാന സീസണിലെ ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ചെങ്കിലും റയലിനോട് പരാജയപ്പെട്ടു. ഫുട്‌ബോള്‍ ലീഗ് കപ്പിന്റെയും യുവേഫ യൂറോപ്പാ ലീഗിന്റെയും ഫൈനലില്‍ ടീമിനെ എത്തിക്കാന്‍ ക്ലോപിന് സാധിച്ചിട്ടുണ്ടെങ്കിലും കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

Related News