Loading ...

Home health

ഇരുമ്ബന്‍പുളി ധാരാളമായി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ വൃക്കകളെ അപകടത്തിലാക്കും

കൊച്ചി: ( 16.04.2019) ശരീരഭാരവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ ഇരുമ്ബന്‍ പുളി കഴിക്കുന്നവര്‍ ഇന്ന് ധാരാളമാണ്. എന്നാല്‍ നക്ഷത്രപ്പുളി, ഇരുമ്ബന്‍പുളി എന്നിവ അധികമായി കഴിക്കുന്നത് വൃക്കകളെ അപകടത്തിലാക്കും. കാരണം ഇവയില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ഓക്‌സാലിക് ആസിഡാണ് വില്ലന്‍. വൃക്കകളിലൂടെയാണ് ഓക്‌സാലിക് ആസിഡ് പുറത്തു പോകേണ്ടത്. അതേസമയം ഇതിന്റെ അളവ് കൂടിയാല്‍ കാല്‍സ്യം ഓക്‌സലേറ്റ് ക്രിസ്റ്റലുകള്‍ പുറത്തു പോകാതെ വൃക്കകളില്‍ അടിഞ്ഞ് കൂടുന്നു. ഇത് വൃക്കസ്തംഭനത്തിന് കാരണമാവുന്നു.

ഇരുമ്ബന്‍പുളി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. നക്ഷത്രപ്പുളി പ്രമേഹത്തിന് നല്ലതെന്ന് കരുതി ഇത് ജ്യൂസാക്കി കുടിക്കുന്നവരിലും ഓക്‌സലേറ്റ് സാന്നിദ്ധ്യം വൃക്കത്തകരാറിലേക്കു നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരുമ്ബന്‍പുളി അധികമായി കഴിച്ച്‌ വൃക്കപരാജയമുണ്ടായി ഡയാലിസിനു വിധേയമാകുന്നവരുടെ എണ്ണവും കൂടുതലാണ്.

Related News