Loading ...

Home health

പല്ലില്‍ കന്പിയിടുന്ന ചികിത്സ

പല്ലില്‍ കന്പിയിടുന്ന ചികിത്സപ​ല്ലി​ല്‍ ക​ന്പി​യി​ടു​ന്ന ചി​കി​ല്‍​സ ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. പ​ല്ലി​ന്‍റെ ക​ന്പി​യി​ട​ല്‍ ചി​കി​ല്‍​സ ര​ണ്ടു ത​ര​ത്തി​ല്‍ ഉ​ണ്ട്.

1. എ​ടു​ത്തു മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ക​ന്പി​യി​ട​ല്‍
2. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ല്‍​സ

ഈ ​ചി​കി​ല്‍​സാ​രീ​തി​ക​ള്‍ പ​ല ത​ര​ത്തി​ല്‍ ചെ​യ്യാ​വു​ന്ന​താ​ണ്. പ​ല്ലി​ല്‍ ക​ന്പി​യി​ടാ​ന്‍ തീ​രു​മാ​നി​ക്കു​ന്പോ​ള്‍ ഏ​തു ത​ര​ത്തി​ലു​ള്ള ചി​കി​ല്‍​സ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ന്ത​ഡോ​ക്ട​റോ​ട് ആ​ലോ​ചി​ക്കണം. ക​ന്പി​യി​ടാ​ന്‍ വ​രു​ന്ന​വ​രി​ല്‍ കൂ​ടു​ത​ലും ഭ​യ​പ്പെ​ടു​ന്ന​ത് പ​ല്ല് എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സ​യെ​യാ​ണ്. പ​ല്ലെ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണ് എ​ന്നാ​ണ് ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ രീ​തി​യി​ല്‍ പ​ല്ലി​ന് ക​ന്പി ഇ​ടേ​ണ്ട​താ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ -

1. പ​ല്ലു പൊ​ങ്ങു​ന്പോ​ള്‍
2. പ​ല്ലു​ക​ള്‍​ക്കി​ട​യി​ല്‍ വി​ട​വ് ഉ​ണ്ടാ​കു​ന്പോ​ള്‍
3. പ​ല്ലു​ക​ള്‍ തി​രി​ഞ്ഞി​രി​ക്കു​ന്പോ​ള്‍
4. പ​ല്ലു​ക​ള്‍ മോ​ണ​യി​ല്‍ നി​ന്നു
പു​റ​ത്തേ​ക്ക് വ​രാ​തെ നി​ല്‍​ക്കു​ന്പോ​ള്‍
5. പ​ല്ലു നി​ര​തെ​റ്റി തി​ങ്ങിഞെ​രു​ങ്ങി നി​ല്‍​ക്കു​ന്പോ​ള്‍

ഈ ​കാ​ര​ണ​ത്താ​ല്‍ പ​ല്ലി​ല്‍ ക​ന്പി​യി​ടാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന ഡന്‍റിസ്റ്റിന് പ​ല്ലി​നെ നി​ര​യി​ല്‍
എ​ത്തി​ക്കു​ന്നതിനും താ​ക്കു​ന്നതിനും സ്ഥ​ലം ആ​വ​ശ്യ​മാ​ണ്.
ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണ​പ്പ​ല്ലു​ക​ളു​ടെ തൊ​ട്ടു മു​ന്പു​ള്ള ചെ​റി​യ അ​ണ​പ്പ​ല്ലു​ക​ള്‍ എ​ടു​ത്ത് ക​ള​ഞ്ഞ് താ​ക്കുന്നതിനുള്ള സ്ഥ​ലം ഉ​ണ്ടാ​ക്കാ​ന്‍ ഡോ​ക്ട​ര്‍
നി​ര്‍​ദ്ദേ​ശി​ക്കു​ന്ന​ത്.

1. എ​ക്സ​റേ പ​രി​ശോ​ധ​ന
2. മോ​ഡ​ല്‍ പ​ഠ​നം
3. ക്ലി​നി​ക്ക​ല്‍ പ​രി​ശോ​ധ​ന

ഇ​വ പ​രി​ഗ​ണി​ച്ചാ​ണ് ചി​കി​ത്സ തീ​രു​മാ​നി​ക്കു​ന്ന​ത്. ചി​കി​ത്സ ക​ഴി​യു​ന്പോ​ള്‍ പ​ല്ലെ​ടു​ത്തു ക​ള​ഞ്ഞ സ്ഥ​ലം പൂ​ര്‍​ണ്ണ​മാ​യും അ​ട​ഞ്ഞി​രി​ക്കും.

പ​ല്ലി​ന്‍റെ ക​ന്പി​യി​ടു​ന്ന​തി​നും മു​ന്പ് വാ​യ്ക്കു​ള്ളി​ല്‍ പൂ​ര്‍​ണ്ണ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.

1. പ​ല്ലു​ക​ള്‍ ക്ലീ​ന്‍ ചെ​യ്യ​ണം.
2. പോ​ടു​ക​ള്‍ അ​ട​യ്ക്ക​ണം.
3. മോ​ണ​രോ​ഗം ഉ​ണ്ടാ​കാ​നുള്ള സാ​ധ്യ​ത ഇ​ല്ലാ​തെ യാക്കണം.
4. എ​ല്ലി​നു​ള്ളി​ല്‍ കു​ടു​ങ്ങി പു​റ​ത്തു​വ​രാതിരിക്കുന്ന പ​ല്ലു​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ ആ​വ​ശ്യ​മെ​ങ്കി​ല്‍ എ​ടു​ത്തു​മാ​റ്റ​ണം.
5. നി​ല​വി​ല്‍ അ​ണ​പ്പ​ല്ലു​ക​ള്‍ ഏ​തെ​ങ്കി​ലും എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ ഈ ​സ്ഥ​ലം സം​ര​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​കം രൂ​പ​ക​ല്‍​പ​ന ചെ​യ്ത രീ​തി​യി​ലു​ള്ള ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്.
6. പ​ല്ലു​ക​ള്‍ പു​റ​ത്തു​വ​രു​ന്പോ​ള്‍ മു​ത​ല്‍ ഉ​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​ക​ളും പ​ല്ലി​ല്‍ ക​ന്പി​യി​ടു​ന്ന​തി​ന്‍റെ സ​ങ്കീ​ര്‍​ണ്ണ​ത കു​റ​യ്ക്കു​ന്നു.
7. ഡോ​ക്ട​റു​ടെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​നിം​ഗ് പ്ര​കാ​രം ഉ​ള്ള ചി​കി​ത്സ ചെ​യ്യാ​ന്‍ സ​ഹ​ക​രി​ക്കു​ക.


ഉ​ദാ: ചി​കി​ത്സ തീ​ര്‍​ക്കു​വാ​ന്‍ ര​ണ്ടു​വ​ര്‍​ഷ​മാ​ണ് ഡോ​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ല്‍ ഇ​തി​നു മു​ന്പാ​യി തീ​ര്‍​ക്ക​ണം എ​ന്ന ആ​വ​ശ്യം ചി​കി​ത്സ തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​വ​ശ്യ​പ്പെ​ടാ​തി​രി​ക്കു​ക. വി​വാ​ഹം, ദൂ​ര​യാ​ത്ര, പ​ഠ​നം തുടങ്ങിയ ​ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ദൂ​രെ പോ​കേ​ണ്ട​താ​യി വ​രു​ന്പോ​ള്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശം സ്വീ​ക​രി​ച്ച്‌ ചി​കി​ത്സ​യ്ക്ക് തീ​രു​മാ​നം എ​ടു​ക്ക​ണം.

പ​ല്ലി​ല്‍ ക​ന്പി​യി​ട്ടാ​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

ക​ന്പി​യി​ടു​ന്ന ചി​കി​ത്സ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ വാ​യ് വ​ള​രെ വ്യ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. പ്ര​ത്യേ​കം ശ്ര​ദ്ധ ഇ​തി​നു ന​ല്‍​ക​ണം. ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്യ​ണം. ചി​ല ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പൂ​ര്‍​ണ്ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണം.​

ക​ട്ടി​യു​ള്ള ഐ​സ് ച​വ​യ്ക്കു​ക, മി​ഠാ​യി ക​ടി​ച്ചു​ച​വ​ച്ചു ക​ഴി​ക്കു​ക, ഒ​ട്ടി​പ്പി​ടി​ക്കു​ന്ന ആ​ഹാ​രം, എ​ല്ല്, ആ​പ്പി​ള്‍ പോ​ലെ​യു​ള്ള പ​ഴ​ങ്ങ​ള്‍ ക​ടി​ച്ചു ച​വ​യ്ക്കു​ന്ന​ത്. ഇ​വ പൂ​ര്‍​ണ്ണ​മാ​യും ഒ​ഴി​വാ​ക്ക​ണം
-​ഭ​ക്ഷ​ണം ചെ​റി​യ ഭാഗങ്ങളായി പു​റ​കി​ല്‍ വ​ച്ച്‌ ക​ഴി​ക്കാം.

ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വാ​യ വൃ​ത്തി​യാ​ക്കി ക​ഴു​ക​ണം. കാ​ല​ത്തും വൈ​കി​ട്ടും പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച്‌ പ​ല്ലു​തേ​ക്ക​ണം. (ഓ​ര്‍​ത്തോ​ഡോ​ണ്‍​ടി​ക് ബ്ര​ഷ്).
- ഡോ​ക്ട​റു​ടെ നി​ര്‍​ദ്ദേ​പ്ര​കാ​ര​മു​ള്ള മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ക്ക​ണം.

ശ്ര​ദ്ധി​ക്കു​ക

- വൃ​ത്തി​യാ​യി വാ​യ​ സം​ര​ക്ഷി​ക്ക​ക.
- ഏ​റ്റ​വും ഗുണമേന്മയുള്ള ക​ന്പി ഇ​ടു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക-​ഇ​ത് വാ​യ്ക്കു​ള്ളി​ല്‍ മു​റി​വുക​ളും മ​റ്റും ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും.

- ക​ന്പി​യും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും പൊ​ട്ടി​ച്ചാ​ല്‍
ഉ​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ത്ത് ചി​കി​ത്സ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ല. പൊ​ട്ടി​ക്കാ​തി​രി​ക്കു​വാ​ന്‍ പ്ര​ത്യേ​ക ശ്ര​ദ്ധി​ക്കു​ക.
ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ പൊ​ട്ടി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ അ​ത് ഡോ​ക്ട​റെ ക​ണ്ട് ഉ​റ​പ്പി​ക്കു​വാ​ന്‍
ശ്ര​ദ്ധി​ക്കു​ക.

വ​ദ​നസൗ​ന്ദ​ര്യ​ത്തി​നു​ള്ള പ്രാ​ധാ​ന്യ​ത്തോ​ടൊ​പ്പം പ​ല്ലു​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള​ ആ​രോ​ഗ്യ​വും ബ​ല​വും ഉ​റ​പ്പു​വ​രു​ത്തി മാ​ത്രം ചി​കി​ത്സ ന​ട​ത്തു​ക.ഡോ​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശം പൂ​ര്‍​ണമാ​യി പാ​ലി​ച്ചാ​ല്‍ പൂ​ര്‍​ണ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ചി​കി​ത്സ​യാ​ണ് ഇ​ത്.

ഡോ. വിനോദ് മാത്യു മുളമൂട്ടില്‍
(അസിസ്റ്റന്‍റ് പ്രഫസര്‍, പുഷ്പഗിരി കോളജ് ഓഫ് ദന്തല്‍ സയന്‍സസ്, തിരുവല്ല)
ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com

Related News