Loading ...

Home health

വൃക്കാരോഗിയെങ്കില്‍?

ആധുനിക ഭക്ഷണരീതിയും ശീലങ്ങളും കാരണം പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് വൃക്ക പ്രവര്‍ത്തനങ്ങളിലെ താളപിഴകള്‍. വൃക്കാരോഗികള്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പൊട്ടാസ്യം, ഫോസ്ഫറസ് ഉള്‍പ്പടെയുള്ള ധാതുക്കള്‍ അളവില്‍ കൂടുതല്‍ വൃക്കരോഗികളില്‍ എത്തുന്നത് അപകടമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. മാത്രമല്ല, അധികം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങളും വൃക്കരോഗികള്‍ കഴിക്കുന്നത് ഉത്തമമല്ല. അതിനാല്‍ വൃക്കരോഗികള്‍ പ്രോട്ടീന്‍ കുറവുള്ളതും വൃക്കയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടാത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. . ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ വൃക്കരോഗികള്‍ പ്രധാനമായും ഒഴിവാക്കേണ്ട ഭക്ഷണമാണ് ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങും ഉള്‍പ്പെടെയുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍. . വലിയ അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഭക്ഷണങ്ങളിലെ പ്രധാന ചേരുവയായി ചേര്‍ക്കുന്ന തക്കാളിയും ഒഴിവാക്കുക. വൃക്കരോഗികള്‍ മാത്രമല്ല, പ്രമേഹ രോഗികളും തക്കാളി ഒഴിവാക്കുന്നതാണ് ഉത്തമം. .വാഴപ്പഴവും, വെണ്ണപ്പഴവും, ഓറഞ്ച് ഉള്‍പ്പെടെയുള്ള പൊട്ടാസ്യത്തിന്റെ കലവറയായ ഫലവര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. .വൃക്കാരോഗികള്‍ ശീതള പാനീയങ്ങള്‍ കുടിക്കുന്നത് നല്ലതല്ല. കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന രാസ പഥാര്‍ത്ഥങ്ങളും ഫോസ്ഫറസും വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. വൃക്കാരോഗികള്‍ ദിവസേനെ 1000 മില്ലീ ഗ്രാമില്‍ കുറവ് ഫോസ്ഫറസും, 2000 മില്ലി ഗ്രാമില്‍ കുറവ് പൊട്ടാസ്യവും ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതാണ് ഉത്തമം

Related News