Loading ...

Home health

തുളസി ഇലയിലെ ഔഷധഗുണങ്ങള്‍ എന്തൊക്കെ?

ആയുര്‍വേദ മരുന്ന് ഉണ്ടാക്കുന്നത് മുതല്‍ പൂജാകര്‍മങ്ങളില്‍ വരെ മുന്നില്‍ നില്‍ക്കുന്ന തുളസി രോഗപ്രതിരോധത്തിനും, രോഗശമനത്തിനും ഇല മുതല്‍ വേരുവരെ അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ തുളസിയിലും മികച്ച ഒരു മരുന്ന് ഇല്ലെന്ന് തന്നെ പറയാം. പ്രമേഹത്തെ ലഘൂകരിക്കുന്നതിനും,പനി മുതല്‍ മാരകമായ, ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ വരെ ചിലപ്പോള്‍ - തുളസി ഉപയോഗിച്ച്‌ ചികിത്സിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. മിക്ക രോഗങ്ങള്‍ക്കും തുളസിയില്‍ പ്രതിവിധിയുണ്ട്.പച്ച നിറത്തിലുള്ള ലക്ഷ്മി തുളസി, ധൂമ നിറത്തിലുള്ള കൃഷ്ണ തുളസി എന്നിങ്ങനെ തുളസി രണ്ട് ഇനങ്ങളിലാണ് കാണപ്പെടുന്നത്. ആന്‍റിബയോട്ടിക്, ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരിയല്‍, കാര്‍സിനോജനിക് ഏജന്‍റുകള്‍ അടങ്ങിയിരിക്കുന്നു തുളസിയില മാനസിക പിരിമുറുക്കം ഒഴിവാക്കുകയും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിര്‍ത്താന്‍ സഹായിക്കുന്നു.ഒപ്പം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും.ചര്‍മത്തിന് സൗന്ദര്യം നല്‍കുകയും ചെയ്യുന്നു. ആസ്തമ, ദഹനം എന്നിവക്കു ഗുണം ചെയ്യുന്നു. ദന്ത ആരോഗ്യത്തിന് സഹായിക്കുന്നു. വിവിധ തരം ചൊറി ഉള്‍പ്പെടെയുള്ള ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കുന്നു.മലേറിയ, ക്ഷയം, ഡെങ്കി, പന്നിപ്പനി തുടങ്ങിയവയുടെ ചികിത്സയില്‍ ഗുണം ചെയ്യുന്നു.

Related News