Loading ...

Home Education

കീം പ്രവേശന പരീക്ഷാ സമയക്രമം; ജുമുഅ നഷ്ടപ്പെടുമെന്ന ആശങ്കയുമായി അധ്യാപകരും വിദ്യാര്‍ഥികളും

കോഴിക്കോട്: കേരള എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ സമയക്രമം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്ന് ആശങ്ക. പുതുക്കിയ പരീക്ഷാ തീയതി പ്രകാരം വന്ന സമയക്രമം ജുമുഅ നിസ്‌കാരത്തിന് തടസ്സം വരുത്തുമെന്നാണ് ആശങ്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി. പുതുക്കിയ തീയതി പ്രകാരം മെയ് രണ്ട് വ്യാഴം, മൂന്ന് വെള്ളി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 12.30 വരെയാണ് പരീക്ഷയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വെള്ളിയാഴ്ചത്തെ പേപ്പറിന്റെ സമയം പുന: ക്രമീകരിക്കണമെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും ആവശ്യപ്പെടുന്നത്. 12.30 ന് പരീക്ഷ അവസാനിക്കുമെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ക്ക് സമയമെടുക്കും. ഇതിന് ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഹാളിന് പുറത്തേക്ക് കടക്കാനാകുകയുള്ളൂ. കൂടാതെ ഇവയെല്ലാം ശേഖരിച്ച ശേഷം ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ കേന്ദ്രങ്ങളിലെ കണ്‍ട്രോള്‍റൂമിലെത്തി പരീക്ഷാ ചീഫുമാരെ ഉത്തരക്കടലാസുകള്‍ ഏല്‍പിച്ച്‌ ഒപ്പ് വെക്കാനും കൂടുതല്‍ സമയമെടുക്കും. ഉത്തര പേപ്പര്‍ തിരിച്ചേല്‍പ്പിക്കുമ്ബോഴേക്കും ഒരു മണി കഴിയുമെന്നും ഇത് കാരണം വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുമെന്നുമാണ് അധ്യാപകര്‍ ആശങ്കപ്പെടുന്നത്. നേരത്തെ ഏപ്രില്‍ 27, 28 തീയതികളിലായിരുന്നു പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് കാരണമാണ് തീയതി വീണ്ടും മാറ്റിയത്. സംസ്ഥാനത്തെ 14 ജില്ലകളിലായി 325 കേന്ദ്രങ്ങളിലും, ഡല്‍ഹി, മുംബൈ, ദുബൈഎന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായി 329 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

Related News