Loading ...

Home Education

പ്ലസ്ടുക്കാര്‍ക്ക് ജിപ്മറില്‍ ബി.എസ്‌സി. പ്രോഗ്രാമുകള്‍; മേയ് 24 വരെ അപേക്ഷിക്കാം

ജിപ്മര്‍ (ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌) ബാച്ചിലര്‍ ഓഫ് സയന്‍സ് കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്‌സുകള്‍ ബി.എസ്‌സി. നഴ്‌സിങ്, ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച്‌ ലാംഗ്വേജ് പത്തോളജി
(ബി.എ.എസ്.എല്‍.പി.) എന്നീ കോഴ്‌സുകള്‍ നാലുവര്‍ഷം
ബി.എസ്‌സി. അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്‌സുകള്‍ -അനസ്‌തേഷ്യാ, കാര്‍ഡിയാക് ലബോറട്ടറി, ഡയാലിസിസ്, ബ്ലഡ് ബാങ്കിങ്, റേഡിയോ ഡയഗ്‌നോസിസ്, ന്യൂറോ, ന്യൂക്ലിയര്‍ മെഡിസിന്‍, പെര്‍ഫ്യൂഷന്‍, റേഡിയോ തെറാപ്പി, മെഡിക്കല്‍ ലബോറട്ടറി എന്നീ ടെക്‌നോളജി കോഴ്‌സുകള്‍, ഒപ്‌ടോമെട്രി, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ്. ഇവയില്‍ ഒപ്‌ടോമെട്രി നാല് വര്‍ഷവും മറ്റുള്ളവ മൂന്നുവര്‍ഷ പ്രോഗ്രാമുകളാണ്. യോഗ്യത പ്ലസ്ടു /തത്തുല്യ പരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച്‌ ഓരോന്നിലും ജയിച്ച്‌ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് (പട്ടിക/മറ്റു പിന്നാക്ക/ ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം) വാങ്ങി ജയിച്ചിരിക്കണം. വൊക്കേഷണല്‍ സ്ട്രീം ഹയര്‍ സെക്കന്‍ഡറി (മെഡിക്കല്‍ ലബോറട്ടറി അസിസ്റ്റന്റ് കോഴ്‌സോടെ) ജയിച്ചവര്‍ക്ക് ബി.എസ്‌സി. നഴ്‌സിങ് ഒഴിയെയുള്ള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ജൂണ്‍ 22-ന് നടക്കുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഫിസിക്‌സ് (20 ചോദ്യങ്ങള്‍), കെമിസ്ട്രി (20) ബയോളജി (40), ഇംഗ്ലീഷ് ലാംഗ്വേജ് (10), ലോജിക്കല്‍ ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റീസണിങ് (10) എന്നിവയില്‍ നിന്നുമായിരിക്കും ചോദ്യങ്ങള്‍. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്. പി.ജി. കോഴ്‌സുകള്‍ എം.എസ്‌സി. (അലൈഡ് ഹെല്‍ത്ത് സയന്‍സ് മെഡിക്കല്‍ ബയോകെമിസ്ട്രി, എം.എല്‍.ടി. (മൈക്രോബയോളജി, പത്തോളജി), മെഡിക്കല്‍ ഫിസിയോളജി, ബയോ സ്റ്റാറ്റിസ്റ്റിക്‌സ് (മെഡിക്കല്‍ ബയോമെട്രിക്സ്), എം.എസ്‌സി. നഴ്‌സിങ്, മാസ്റ്റര്‍ ഓഫ് പബ്ളിക് ഹെല്‍ത്ത്, പോസ്റ്റ് ബേസിക് ഡിപ്ളോമ ഇന്‍ നഴ്‌സിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/ഫെലോഷിപ്പ്, പിഎച്ച്‌.ഡി. പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. അവസാന തീയതി - മേയ് 24 വൈകീട്ട് അഞ്ച് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.jipmer.edu.in

Related News