Loading ...

Home India

രാഹുലിനെ വിമര്‍ശിച്ച്‌ അമിത് ഷാ

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസത്തില്‍ 18 മണിക്കൂറും രാജ്യത്തിനായി കര്‍മ്മനിരതനായിരിക്കുമ്ബോള്‍ രാഹുല്‍ ഗാന്ധി രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ അവധിയാഘോഷിക്കാന്‍ പോകാറാണ് പതിവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ മോദിയെ തനിക്കറിയാമെന്നും അദ്ദേഹം ഒരു ദിവസം പോലും അവധിയെടുക്കാറില്ലെന്നും എന്നാല്‍ രാഹുലാവട്ടെ പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ഉപേക്ഷിച്ച്‌, അമ്മയെ കുറിച്ച്‌ പോലും ഓര്‍മിക്കാതെ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ വിദേശപര്യടനത്തിന് പോകുന്നുവെന്നും അമിത് ഷാ പരിഹസിച്ചു. ഭരണകാലത്ത് പാകിസ്ഥാനെതിരെ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. കാശ്മീരിലെ വിഘടനവാദികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Related News