Loading ...

Home Education

അഭിരുചി നയിച്ച വഴിയേ by ആഷിക് കൃഷ്ണൻ

സാധാരണ സ്‌കൂളില്‍ പഠിച്ച് അഭിരുചിക്കനുസരിച്ച് മുന്നേറിയ ഒരു മലയാളിക്കാണ് ഗണിതശാസ്ത്ര ഗവേഷണത്തിലുള്ള ഈ വര്‍ഷത്തെ ശാന്തിസ്വരൂപ് ഭട്‌നഗര്‍ പുരസ്‌കാരം.


താത്പര്യവും ഏറ്റവും സാധീനമുള്ളതുമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുക. തുടർപഠനങ്ങളും അതേ വിഷയത്തിലാകുന്നത്  à´®àµ‡à´–ലയിൽ ഒരാളെ വൈദഗ്ധ്യമുള്ളവരാക്കും. ബന്ധപ്പെട്ട തൊഴിൽമേഖലയിലും ശോഭിക്കാൻ അത് സഹായിക്കും. അതുവഴി വിഷയത്തിലേക്ക് നമ്മുടെ സംഭാവനയും ശ്രദ്ധിക്കപ്പെടും -സന്ദീപ് പറയുന്നു.മികവുറ്റ പാഠശാലയിൽ à´®à´¾à´¤àµà´°à´®à´²àµà´² മികവുറ്റ പഠനം
സാധാരണ സിലബസിൽ പഠിച്ചത് മുന്നോട്ടുള്ള പാതയിൽ തടസ്സമായതായി കരുതുന്നില്ലെന്ന് സന്ദീപ് പറയുന്നു. കോഴിക്കോട് ഫറോക്കിനടുത്തുള്ള മണ്ണൂർ എ.യു.പി. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർപഠനം ചാലിയം ഇമ്പിച്ചിഹാജി ഹൈസ്കൂളിലും. പത്താം ക്ളാസിൽ കണക്കിന് മുഴുവൻ മാർക്കും ലഭിച്ചതുകൊണ്ടും കണക്ക് അത്രമേൽ ഇഷ്ടപ്പെട്ടതുകൊണ്ടും പ്രീഡിഗ്രിക്ക് ഒന്നാം ഗ്രൂപ്പ് എടുത്തു.
ബിരുദത്തിന് പിന്നെ മറ്റൊരു വിഷയത്തെക്കുറിച്ച് ആലോചിക്കേണ്ടിവന്നില്ല. ആസ്വദിച്ച് പഠിക്കാൻ പറ്റുമെന്ന് ഉറപ്പുള്ള കണക്കിൽ ബിരുദത്തിനായി ഫാറൂഖ്‌ കോളേജിൽ ചേർന്നു. എം.എസ്‌സി.ക്ക് കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ പഠിക്കുമ്പോഴാണ്‌ രാജ്യത്ത് കണക്കിൽ ഉപരിപഠനം നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് അറിഞ്ഞതും പ്രവേശനപരീക്ഷയെഴുതി ബെംഗളൂരുവിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ഗവേഷണത്തിന് ചേരുന്നതും.
സാധാരണക്കാർ പഠിക്കുന്ന സ്കൂളിൽ പഠിച്ച് അഭിരുചിക്കനുസരിച്ച് മുന്നേറിയ ഒരു മലയാളിക്കാണ് à´—ണിതശാസ്ത്ര ഗവേഷണത്തിലുള്ള à´ˆ വർഷത്തെ ശാന്തിസ്വരൂപ് ഭട്‌നഗർ പുരസ്കാരം. à´ªàµà´°à´¯àµ‹à´—ക്ഷമമായ ഗണിതശാസ്ത്ര വിഷയങ്ങളിൽ (അപ്ലൈഡ് മാത്തമാറ്റിക്സ്) സൂക്ഷ്മപഠനങ്ങളിൽ à´µàµà´¯à´¾à´ªàµƒà´¤à´¨à´¾à´¯ സന്ദീപ് കുന്നത്ത് എന്ന കോഴിക്കോട് കടലുണ്ടി സ്വദേശി à´ªà´™àµà´•àµà´µàµ†à´•àµà´•àµà´¨àµà´¨à´¤àµà´‚ അഭിരുചിക്കനുസരിച്ച് മുന്നേറാനുള്ള നിർദേശങ്ങളാണ്.
പിന്തള്ളപ്പെടാൻ സിലബസ് à´’രു കാരണമാകില്ല 
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സാധാരണ സിലബസിൽ പഠിച്ച് വലിയ അക്കാദമിക്‌ നിലവാരങ്ങളിൽ എത്തിയ അനേകം പേരെ അറിയാം. അവരെല്ലാം ഒദ്യോഗിക മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചതും കണ്ടിട്ടുണ്ട്. അതുകൊണ്ട്, സർക്കാർ സിലബസിൽ പഠിച്ചുവെന്നതുകൊണ്ട് ഒരാൾ പിന്തള്ളപ്പെട്ടുപോകുമെന്ന് കരുതുന്നില്ല. എന്നാൽ, ഐ.സി.എസ്.ഇ., ഐ.ജി.സി.എസ്.ഇ. പോലുള്ള സിലബസുകളുമായി താരതമ്യം ചെയ്യാൻ അവയൊന്നും അത്ര പരിചിതവുമല്ല.
എന്തു പഠിച്ചാലും à´…ത് മികച്ചരീതിയിലാക്കുക
പഠനം മുഴുവൻ സാധാരണരീതിയിൽ തന്നെയായിരുന്നു. വീടിനടുത്തുള്ള വിദ്യാലയങ്ങളിൽ അവിടെ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് മാത്രം. എന്ത് ചെയ്യുമ്പോഴും അത് മികച്ചരീതിയിൽ ചെയ്യാനാണ് ആഗ്രഹം. അത് പരമാവധി പാലിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പഠനത്തിലും പ്രവൃത്തിയിലും ഈ ശീലം ഗുണകരമായി.
അധ്യാപകരെല്ലാം à´¸àµà´µà´¾à´§àµ€à´¨à´¿à´šàµà´šàµ
ഒരു അധ്യാപകന്റെ പേര് മാത്രമായി പറയാനാവില്ല. പഠനത്തിന്റെയും വളർച്ചയുടെയും എല്ലാ ഘട്ടങ്ങളിലും അധ്യാപകരുടെ സ്വാധീനം ഗുണംചെയ്തു. ഏതെങ്കിലും ഒരു ഗണിതശാസ്ത്രജ്ഞനാണ് സാധീനിച്ചത് എന്നു പറയാൻ സാധിക്കില്ല.  
വിദ്യാർഥിയായി തുടരുന്ന à´…ധ്യാപകൻ
പ്രയോഗിക ഗണിതശാസ്ത്ര ഗവേഷണത്തിൽ ഇപ്പോഴും തുടരുന്ന സന്ദീപ് ബെംഗളൂരുവിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടി.ഐ.എഫ്.ആർ.) അധ്യാപകനുമാണ്. പാർഷ്യൽ ഡിഫ്രൻഷ്യൽ ഇക്വേഷൻസ്, നോൺലീനിയർ ഫങ്ഷണൽ അനാലിസിസ്, ജ്യോമെട്രിക്‌ അനാലിസിസ് എന്നിവയാണ് മുഖ്യഗവേഷണമേഖലകൾ. കണക്കിന്റെ വിശാലമായ ലോകത്ത് മാത്രം വിരഹിക്കുന്നവർക്ക് പരിചിതമായ യാമബേ ഡിഫ്രൻഷ്യൽ ഇക്വേഷൻസ്, ഹാർഡിസോബോലേവ് സമവാക്യങ്ങൾ, ഹൈപ്പർ ബോളിക്‌ ജ്യാമിതി എന്നീ ഗണിതശാസ്ത്ര മേഖലകളിലാണ് സന്ദീപ് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ളത്.
ബഹുമതികൾ
കേന്ദ്രസർക്കാറിന്റെ കൗൺസിൽ ഓഫ് സയന്റിഫിക്കൽ ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വിഭാഗം യുവശാസ്ത്രജ്ഞർക്കായി ഏർപ്പെടുത്തിയ ‘ശാന്തിസ്വരൂപ് ഭട്‌നഗർ’ പുരസ്കാരം അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സമ്മാനിക്കുക. ശാസ്ത്രരംഗത്ത് രാജ്യത്തെ ഏറ്റവും സമുന്നതമായ പുരസ്കാരങ്ങളിലൊന്നാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം. ഗണിതം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ മേഖലകളിൽനിന്ന് പതിനൊന്നുപേർ പുരസ്കാരത്തിന് അർഹരായി.
2005-ലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ യുവശാസ്ത്രജ്ഞനുള്ള (ഐ.എൻ.എസ്.എ.) മെഡലിന് അർഹനായിട്ടുണ്ട്. ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ 2008-ലെ യങ് അസോസിയേറ്റായിരുന്നു. കടലുണ്ടി മണ്ണിൽ രാധാകൃഷ്ണൻ നായരുടെയും കുന്നത്ത് സുഭദ്രയുടെയും മകനാണ്. ഭാര്യ: വിനീത. മകൻ: വരുൺ.
ashikkris@gmail.com

Related News