Loading ...

Home Education

സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷാ ഫലം; ആണ്‍കുട്ടികളേക്കാള്‍ വിജയശതമാനം പെണ്‍കുട്ടികള്‍ക്ക്

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പ്ലസ് ടൂ പരീക്ഷയില്‍ ആണ്‍കുട്ടികളേക്കാള്‍ വിജയശതമാനം പെണ്‍കുട്ടികള്‍ക്ക്. പരീക്ഷയെഴുതിയവരില്‍ 88.70 ശതമാനം പെണ്‍കുട്ടികളും വിജയം നേടി. അതേസമയം, ആണ്‍കുട്ടികളുടെ വിജയശതമാനം 79.40 ആണ്. ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയവരില്‍ 83.3 ശതമാനം പേരും വിജയം നേടി തിളങ്ങി. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടി തിരുവനന്തപുരം മേഖല കേരളത്തിനും അഭിമാന നേട്ടം സമ്മാനിച്ചു. 98.20 ശതമാനമാണ് തിരുവനന്തപുരത്തിന്‍റെ വിജയശതമാനം. രണ്ടാം സ്ഥാനത്തുള്ള ചെന്നെെക്ക് 92.93 ശതമാനമാണ്. സിബിഎസ്‌ഇ-യുമായി അഫിലിയേറ്റ് ചെയ്ത വിദേശ സ്കൂളുകളും ഇത്തവണ മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം 94.94 ആയിരുന്ന വിജയശതമാനം 95.43 ആയി ഉയര്‍ത്തി. ആകെ 12.05 ലക്ഷം പേരാണ് ഇത്തവണ സിബിഎസ്‌ഇ പ്ലസ് ടൂ പരീക്ഷ എഴുതിയത്.

Related News