Loading ...

Home India

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പെപ്‌സിക്കോ പിന്‍വലിച്ചു



ന്യൂഡല്‍ഹി: കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭത്തിന് മുന്നില്‍ കോര്‍പറേറ്റ് സ്ഥാപനമായ പെപ്‌സികോ ഇന്‍കോര്‍പറേറ്റഡ് മുട്ടുമടക്കി. എഫ് സി 5 ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് തങ്ങളുടെ പേറ്റന്റിന്റെ ലംഘനമാണെന്ന് കാണിച്ചുകൊണ്ട് പെപ്‌സികോ ഗുജറാത്തിലെ നാല് കര്‍ഷകര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചു. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കുന്നതെന്ന് പെപ്‌സിക്കോയുടെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ജങ്ക് ഫുഡായ ലെയ്‌സ് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് നാല് കര്‍ഷകരില്‍ നിന്നും 1.5 കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്‌സി കമ്ബനി കേസ് നല്‍കുകയായിരുന്നു. ഇതിനെതിരെ ഗുജറാത്തില്‍ കര്‍ഷകര്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. കിസാന്‍സഭ അടക്കമുള്ള കര്‍ഷ കസംഘനടകള്‍ ഒപ്പം ചേര്‍ന്നു. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ഇവര്‍ക്ക് വ്യാപക പിന്തുണ ലഭിച്ചു. ലൈസ് ബഹിഷ്‌ക്കരിക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ആഹ്വാനമുണ്ടായി. ജീവിക്കാന്‍ പാടുപെടുന്ന കര്‍ഷകരെ വന്‍കിട കുത്തകക്കാര്‍ ആത്മഹത്യയില്‍ എത്തിച്ചിരിക്കുകയാണെന്ന് കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു. ഇതോടെ ഗുജറാത്ത് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പെപ്‌സിക്കോ അധികൃതരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുകയുമായിരുന്നു. എന്നാല്‍ എന്തൊക്കെ വാഗ്ദാനമാണ് പെപ്‌സിക്കോക്ക് സര്‍ക്കാര്‍ നല്‍കിയതെന്ന് വ്യക്തമാല്ല. കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന എഫ് സി5 ഉരുളക്കിഴങ്ങ് തങ്ങള്‍ക്ക് നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ പെപ്‌സിക്കോ പ്രതിനിധികള്‍ ആവശ്യപ്പെടുകയും ഇത് അംഗീകരിക്കപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

എഫ് സി 5 ഉരുളക്കിഴങ്ങുകള്‍ 2009 മുതലാണ് ഇന്ത്യയില്‍ ഉത്പ്പാദനം തുടങ്ങിയത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചാണ് പെപ്‌സിക്കോ ആദ്യം ഉത്പാദനം തുടങ്ങിയത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്‌ട്-2001 പ്രകാരം പെപ്സികോ കമ്ബനിക്കാണെന്നും അതിനാല്‍ അനുമതിയില്ലാതെയാണ് കര്‍ഷകര്‍ ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നും അത് നിയപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണ് കമ്ബനി നിയമ നടപടി സ്വീകരിച്ചത്

Related News