Loading ...

Home Education

സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം ഇന്ന് മൂന്നു മണിക്ക്

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാ ഫലം ഇന്നു മൂന്നു മണിക്കു പ്രസിദ്ധീകരിക്കും. സിബിഎസ്‌ഇ വെബമവോ് സൈറ്റില്‍ ഫലം ലഭ്യമാവുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞയാഴ്ച സിബിഎസ്‌ഇ പ്രസിദ്ധീകരിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ നേരത്തെയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം. ഞായറാഴ്ച ഫലപ്രഖ്യാപനം വരുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സിബിഎസ്‌ഇ ഇതു നിഷേധിക്കുകയായിരുന്നു. ഫലം അറിയാന്‍: cbseresults.nic.in

Related News