Loading ...

Home Education

പ്ലസ്ടു ഫലം 11 മണിയോടെ; ഈ വൈബ്‌സൈറ്റുകളിലൂടെ ഫലമറിയാം

തിരുവനന്തപുരം: ( 08.05.2019) 2018-19 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷാഫലം ബുധനാഴ്ച്ച രാവിലെ 11 മണിയോടെ പ്രസിദ്ധീകരിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

dhsekerala.gov.in, https://results.kerala.nic.in, www.prd.kerala.gov.in,www.results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ പരീക്ഷാഫലം അറിയാന്‍ സാധിക്കും.

പിആര്‍ഡി ലൈവ്, 'സഫലം' എന്നീ ആപ്ലിക്കേഷനുകളിലൂടെയും ഫലമറിയാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ഈ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.

Related News