Loading ...

Home Education

എം ജി യില്‍ പി ജിക്ക് 10,550 സീറ്റ്; ബിരുദത്തിന് 57,009

കോട്ടയം: മഹാാത്മ ഗാന്ധി സര്‍വകലാാശലയില്‍ ബിരുദാനന്തര ബിരുദ കോഴ്സുസുകള്‍ക്ക് 10,550 സീറ്റും ബിരുദത്തിന് 57,009 സീറ്റുകളും. പി ജി പ്രവേശനത്തിനുള്ള ഏകജാലകം നടപടികള്‍ മേയ് പത്തിന് ആരംഭിക്കും. ഇത്തവണ പിജി കോഴ്സുകള്‍ക്ക് പുതുക്കിയ സിലബസായിരിക്കും. സീറ്റുകളുടെ എണ്ണം: - എം.എസ്‌സി. - 4,401 സീറ്റ്
- എം.കോം - 3,376
- à´Žà´‚.à´Ž.- 2,036
- ബി.കോം - 22,424
- ബി.എസ്‌സി. - 13,264
- ബി.എ. - 11,071
- ബി.സി.എ. - 4,040
- ബി.വോക് - 572
- ബി.ബി.എ. - 4,518
മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം 10,550 സീറ്റുകളില്‍. സര്‍വകലാശാല ഏകജാലക സംവിധാനത്തിലൂടെയാണ് മെരിറ്റ്, പട്ടികജാതി-വര്‍ഗ-എസ്.ഇ.ബി.സി.-ഇ.ബി.എഫ്.സി. സംവരണ സീറ്റുകളിലേക്ക് പി.ജി. അലോട്ട്മെന്റ് നടത്തുക. പി.ജി. സെന്‍ട്രലൈസ്ഡ് അലോട്ട്‌മെന്റ് പ്രോസസ്സിലൂടെ (ക്യാപ്) 5,877 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുക. ഇതു കൂടാതെ 4,318 മാനേജ്‌മെന്റ് സീറ്റും 355 കമ്മ്യൂണിറ്റി സീറ്റുമാണുള്ളത്. 25 വിവിധ എം.എ. പ്രോഗ്രാമുകളില്‍ 2,036 സീറ്റുകളാണുള്ളത്. ക്യാപിലൂടെ 1,231 സീറ്റുകളിലേക്ക് പ്രവേശനം നടക്കും. ഇതുകൂടാതെ 676 മാനേജ്‌മെന്റ് സീറ്റും 129 കമ്മ്യൂണിറ്റി ക്വാട്ടയുമുണ്ട്. എം.എ. ഇംഗ്ലീഷിനാണ് ഏറ്റവും കൂടുതല്‍ സീറ്റുള്ളത് - 459. എം.എ. ഇക്കണോമിക്‌സിന് 383 സീറ്റുകളാണുള്ളത്. 10 വിവിധ എം.കോം പ്രോഗ്രാമുകളിലായി 3,376 സീറ്റാണുള്ളത്. ക്യാപ് - 1,816, മാനേജ്‌മെന്റ് -1,500, കമ്മ്യൂണിറ്റി - 60 എന്നിങ്ങനെയാണ് സീറ്റ്. എം.കോം ഫിനാന്‍സിനാണ് ഏറ്റവുമധികം സീറ്റ് -1553. 37 വിവിധ എം.എസ്‌സി. പ്രോഗ്രാമുകളില്‍ മൊത്തം 4,401 സീറ്റാണുള്ളത്. ക്യാപ്-2,465, മാനേജ്‌മെന്റ് - 1,770, കമ്മ്യൂണിറ്റി -166. എം.എസ്‌സി. കമ്ബ്യൂട്ടര്‍ സയന്‍സിനാണ് ഏറ്റവുമധികം സീറ്റ് - 621. എം.എസ്‌സി. ഫിസിക്‌സിന് 494 സീറ്റും കെമിസ്ട്രിക്ക് 474 സീറ്റുമുണ്ട്. എം.എ. പ്രിന്റ് ആന്റ് ഇലക്‌ട്രോണിക് ജേര്‍ണലിസത്തിന് 16 സീറ്റും എം.സി.ജെ.യ്ക്ക് 95 സീറ്റും എം.എച്ച്‌.എമ്മിന് 40 സീറ്റും എം.എസ്.ഡബ്ല്യുവിന് 385 സീറ്റും എം.ടി.ടി.എമ്മിന് 161 സീറ്റും എം.എസ്‌സി. ടെക്‌സ്റ്റെല്‍സ് ആന്റ് ഫാഷന് 30 സീറ്റുമാണുള്ളത്. ബി.കോമിന് ഏറ്റവുമധികം സീറ്റ്
ബിരുദപ്രവേശനവും ക്യാപിലൂടെയാണ് നടക്കുക. മൊത്തം 57,009 ബിരുദ സീറ്റുകളാണുള്ളത്. ക്യാപിലൂടെ 32,264 സീറ്റിലേക്ക് പ്രവേശനം നടക്കും. ഇതുകൂടാതെ 22,852 മാനേജ്‌മെന്റ് സീറ്റും 1,893 മാനേജ്‌മെന്റ് ക്വാട്ട സീറ്റുമുണ്ട്. 17 വിവിധ പ്രോഗ്രാമുകളുള്ള ബി.കോമിനാണ് ഏറ്റവുമധികം സീറ്റ് - 22,424. ക്യാപിലൂടെ 11,866 സീറ്റിലേക്കാണ് പ്രവേശനം. കൂടാതെ 10,249 മാനേജ്‌മെന്റ് സീറ്റും 309 കമ്മ്യൂണിറ്റി ക്വാട്ടയുമുണ്ട്.
41 വിവിധ പ്രോഗ്രാമുകളുള്ള ബി.എസ്‌സി.യ്ക്ക് 13,264 സീറ്റാണുള്ളത്. ക്യാപ് - 8,261, മാനേജ്‌മെന്റ് - 4,181, കമ്മ്യൂണിറ്റി ക്വാട്ട - 822 എന്നിങ്ങനെയാണ് സീറ്റ്. 50 വിവിധ പ്രോഗ്രാമുകളുള്ള ബി.എ.യ്ക്ക് മൊത്തം 11,071 സീറ്റാണുള്ളത്. ക്യാപ് - 6,901, മാനേജ്‌മെന്റ് - 3,131, കമ്മ്യൂണിറ്റി - 639 എന്നിങ്ങനെയാണ് സീറ്റ്. ബി.വോകിന് 286 (ക്യാപ്), 286 (മാനേജ്‌മെന്റ്) സീറ്റാണുള്ളത്. ബി.സി.എ.യ്ക്ക് 4,040 സീറ്റാണുള്ളത്. ക്യാപ് - 2,077, മാനേജ്‌മെന്റ് - 1,910, കമ്മ്യൂണിറ്റി - 53 എന്നിങ്ങനെയാണ് സീറ്റ്. ബി.ബി.എ.യ്ക്ക് 4,518 സീറ്റാണുള്ളത്. ക്യാപ് - 2,309, മാനേജ്‌മെന്റ് - 2,156, കമ്മ്യൂണിറ്റി - 53. ബി.എസ്.ഡബ്ല്യു.വിന് 146 സീറ്റാണുള്ളത്. ക്യാപ് - 73, മാനേജ്‌മെന്റ് - 73. ബി.ബി.എമ്മിന് 290 സീറ്റാണുള്ളത്. ക്യാപ് - 153, മാനേജ്‌മെന്റ് 133, കമ്മ്യൂണിറ്റി - 4. ബി.പി.എഡിന് 94 സീറ്റാണുള്ളത്. ക്യാപ് - 47, മാനേജ്‌മെന്റ് - 47. ബി.ടി.ടി.എമ്മിന് 324 സീറ്റാണുള്ളത്. ക്യാപ്-167, മാനേജ്‌മെന്റ് - 147, കമ്മ്യൂണിറ്റി - 10. ബി.എച്ച്‌.എമ്മിന് - 120 സീറ്റാണുള്ളത്. ക്യാപ് - 60, മാനേജ്‌മെന്റ് - 60. ബി.എഫ്.ടി.ക്ക് 128 സീറ്റാണുള്ളത്. ക്യാപ് - 64, മാനേജ്‌മെന്റ് - 64. 🔖പി.ജി. പ്രവേശന പരീക്ഷ (ക്യാറ്റ് 2019) മെയ് 11, 12 തീയതികളില്‍ മഹാത്മാഗാന്ധി സര്‍വകലാശാല നേരിട്ട് നടത്തുന്ന വിവിധ പഠനവകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ (ക്യാറ്റ് 2019) മെയ് 11, 12 തീയതികളില്‍ ഏഴു പരീക്ഷ കേന്ദ്രങ്ങളില്‍ നടക്കും. 🔖പരീക്ഷ ഫലം 2018 ജൂണില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എ. ഹിന്ദി (സി.എസ്.എസ്. - റഗുലര്‍/സപ്ലിമെന്ററി/ബെറ്റര്‍മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 20 വരെ അപേക്ഷിക്കാം. 2018 ഡിസംബറില്‍ നടന്ന മൂന്നാം വര്‍ഷ മാസ്റ്റര്‍ ഓഫ് സയന്‍സ് മെഡിക്കല്‍ അനാട്ടമി റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 20 വരെ അപേക്ഷിക്കാം. 🔖പിഎച്ച്‌.ഡി. പ്രവേശന പരീക്ഷ ഗാന്ധിയന്‍ സ്റ്റഡീസിലും മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്തുന്ന പിഎച്ച്‌.ഡി. പ്രവേശന പരീക്ഷയ്ക്ക് ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്ന വിഷയംകൂടി ഉള്‍പ്പെടുത്തി വിജ്ഞാപനം പുതുക്കി. വിശദവിവരത്തിന് ഫോണ്‍: 0481-2732947. 🔖ബേക്കിംഗ് വര്‍ക്‌ഷോപ്പ് 17ന് മഹാത്മാ ഗാന്ധി സര്‍വകലാശാല ലൈഫ്‌ലോംങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് 17ന് ഏകദിന ബേക്കിംഗ് വര്‍ക്‌ഷോപ്പ് നടത്തുന്നു. പ്രശസ്ത പെയ്‌സ്ട്രി ഷെഫ് സജ്‌ന ജിഷാബ് ക്ലാസ്സെടുക്കും. വിവിധ ബേക്കിംഗ് രീതികളുടെ ക്ലാസ് നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ആറുവരെയാണ് ക്ലാസ്. ഫീസ് - 2500 രൂപ. വിശദവിവരത്തിന് ഫോണ്‍: 0481-2731560, 2731724. 🔖സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്‌; സീറ്റൊഴിവ് മഹാത്മാ ഗാന്ധി സര്‍വകലാശാല ലൈഫ്‌ലോംങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് നടത്തുന്ന മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഏതാനും സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ പത്താംക്ലാസ്, പ്ലസ്ടു എന്നിവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, 5,100 രൂപ ഫീസ് എന്നിവ സഹിതം നേരിട്ട് ഓഫീസിലെത്തണം. വിശദവിവരത്തിന് ഫോണ്‍: 0481-2731560, 2731724.

Related News