Loading ...

Home Education

പ്ലസ‌്ടു: 84.33 % ജയം ; വൊക്കേഷണലില്‍ വിജയം 80.07%; ടെക്‌നിക്കല്‍ സ‌്കൂളില്‍ 69.72 % വിജയം

തിരുവനന്തപുരം
ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയില്‍ 84.33 ശതമാനം വിജയം. പരീക്ഷ എഴുതിയ 3,69,238 വിദ്യാര്‍ഥികളില്‍ 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 83.75 ശതമാനമായിരുന്നു വിജയം. 183 വിദ്യാര്‍ഥികള്‍ക്ക് 1200-ല്‍ 1200 മാര്‍ക്ക‌് ലഭിച്ചു. 79 സ്‌കൂളുകളില്‍ എല്ലാവരും വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ 86.04%, ഹ്യൂമാനിറ്റീസില്‍ 79.82 %, കൊമേഴ്‌സ് വിഭാഗത്തില്‍ 84.65 % പേര്‍ ഉന്നത പഠനാര്‍ഹരായി.
വിജയശതമാനത്തില്‍ മുന്നില്‍ കോഴിക്കോടും(87.44 %) പിന്നില്‍ പത്തനംതിട്ട(78 %) ജില്ലയുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ (845) തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ 802 പേര്‍ ഉപരിപഠനത്തിന‌് അര്‍ഹരായി. മലപ്പുറം ജില്ലയിലെ പാലേമാട് എസ‌്‌വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 712 പേരില്‍ 640 പേരും കല്ലിങ്ങല്‍പറമ്ബ‌് എംഎസ്‌എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 706 പേരില്‍ 668 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹരായി. പരീക്ഷ എഴുതിയ 1,95‌,577 പെണ്‍കുട്ടികളില്‍ 1,78,264 പേരും(91.15 %) 1,75,159 ആണ്‍കുട്ടികളില്‍ 1,34,174 പേരും(76.60%) വിജയിച്ചു. എസ‌്സി വിഭാഗത്തില്‍ 66.1 ശതമാനവും എസ്ടി വിഭാഗത്തില്‍ 65.24 ശതമാനവും ഒഇസി വിഭാഗത്തില്‍ 76.89 ശതമാനവും ഉപരിപഠനയോഗ്യരായി. ഒബിസി വിഭാഗത്തില്‍ വിജയം 85.81 ആണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04 ശതമാനം പേരും എയ്ഡഡ് സ്‌കൂളിലെ 86.36 ശതമാനവും അണ്‍എയ്ഡഡ് മേഖലയിലെ 77.34 ശതമാനവുമാണ് വിജയിച്ചത്. 220 പേര്‍ പരീക്ഷയെഴുതിയ സ‌്പെഷ്യല്‍ സ‌്കൂളില്‍ 98.64 ശതമാനം വിജയത്തോടെ 217 വിദ്യാര്‍ഥികള്‍ ഉപരിപഠനയോഗ്യരായി.

മുഴുവന്‍ എ പ്ലസ് 14,244 പേര്‍ക്ക‌്
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയത് 14,244 വിദ്യാര്‍ഥികളാണ‌്. ഇതില്‍ 10,637 ആണ്‍കുട്ടികളും 3,607 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സയന്‍സ് വിഭാഗത്തില്‍ 10,093 പേരും ഹ്യൂമാനിറ്റീസില്‍ 1,034 പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 3,117 പേരും മുഴുവന്‍ എ പ്ലസ‌് നേട്ടം കൈവരിച്ചു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത‌് മലപ്പുറത്താണ് (1865). 28,581 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിനുമുകളിലോ 40,766 പേര്‍ക്ക് ബി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചു. 58,586 പേര്‍ ബി ഗ്രേഡോ അതിനു മുകളിലോ സ്‌കോര്‍ കരസ്ഥമാക്കി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 80.07 ശതമാനമാണ് വിജയം. ടെക‌്നിക്കല്‍ സ‌്കൂളില്‍ 69.72 ശതമാനം. വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനാണ് ഫലപ്രഖ്യാപനം നടത്തിയത്.
വൊക്കേഷണലില്‍ വിജയം 80.07% ; മുന്നില്‍ വയനാട‌്
സ്വന്തം ലേഖകന്‍
സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറികളില്‍ 80.07 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 80.32 ശതമാനമായിരുന്നതാണ് ഇക്കുറി കുറഞ്ഞത്. പാര്‍ട്ട് ഒന്ന‌്, രണ്ട്, മൂന്ന‌് വിഭാഗങ്ങളിലായി 28673 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. 22878 പേര്‍ ഉപരിപഠനയോഗ്യത നേടി. ഉയര്‍ന്ന വിജയശതമാനം വയനാടിനും (85.57) കുറവ് പത്തനംതിട്ടയിലുമാണ് (67.79). പാര്‍ട‌് ഒന്നിനും രണ്ടിനും യോഗ്യത നേടുന്നവര്‍ ട്രേ‌ഡ‌് സര്‍ട്ടിഫിക്കറ്റിനും സ‌്കില്‍ സര്‍ട്ടിഫിക്കറ്റിനും അര്‍ഹരാണ‌്. ഇവര്‍ക്ക‌് തൊഴില്‍ നേടാനും അപ്രന്റിസ‌്ഷിപ്പിനും കഴിയും.
മൂന്ന‌് പാര്‍ട്ടും ജയിച്ചവര്‍ക്ക‌് ഉന്നതപഠനത്തിന‌് അര്‍ഹത ലഭിക്കും. 24897 പേര്‍ പാര്‍ട്ട‌് ഒന്നും രണ്ടും 22878 പേര്‍ മൂന്ന‌് പാര്‍ട്ടുകളും ജയിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ‌് ഗ്രേഡ‌് 63 പേര്‍ക്കുണ്ട‌്. 25 സര്‍ക്കാര്‍ സ‌്കൂളുകളും ആറ‌് എയ‌്ഡഡ‌് ‌സ‌്കൂളുകളും പാര്‍ട്ട‌് ഒന്ന‌ിലും രണ്ടിലും 100 ശതമാനം വിജയംനേടി. 18 സര്‍ക്കാര്‍ സ‌്കൂളുകളും അഞ്ച‌് എയ‌്ഡഡ‌് ‌സ‌്കൂളുകളും മൂന്നുവിഭാഗങ്ങളിലും 100 ശതമാനം വിജയം നേടി. പ്ലസ‌് വണ്ണിന‌് 3,61,763 സീറ്റ‌്
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലുള്ളത് 3‌,61,763 പ്ലസ് വണ്‍ സീറ്റ‌്. ലഭ്യമായ 3,61,763 സീറ്റില്‍ 3,06,050 സീറ്റ‌് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും 5,57,13 സീറ്റ‌് അണ്‍എയ്ഡഡ് മേഖലയിലുമാണ്. സര്‍ക്കാര്‍ സ്കൂളുകളിലെ മുഴുവന്‍ സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ‌് ക്വോട്ട ഒഴികെയുള്ള 1,75,111 സീറ്റുകളിലാണ് ഏകജാലക പ്രവേശത്തിനായുള്ളത‌്. ഇതില്‍ സയന്‍സ‌് വിഭാഗത്തില്‍ 116868 സീറ്റാണുള്ളത‌്. ഹ്യുമാനിറ്റീസ് സീറ്റ‌് 51151ഉം കൊമേഴ്സ് സീറ്റുകള്‍ 70927ഉം ആണ്.മാനേജ്മെന്റ‌്/ കമ്യൂണിറ്റി ക്വോട്ട/ അണ്‍എയ്ഡഡ് വിഭാഗങ്ങളിലും സ്പോര്‍ട്സ് ക്വോട്ടയിലുമായി 69100 സീറ്റും സയന്‍സ് കോമ്ബിനേഷനിലുണ്ട്.
17265 ഹ്യുമാനിറ്റീസ് സീറ്റും 33041 കൊമേഴ്സ് സീറ്റുമുണ്ട്. ഹയര്‍സെക്കന്‍ഡറിക്ക് പുറമെ വിഎച്ച്‌എസ്‌ഇയിലെ 28000 സീറ്റും ഉപരിപഠനത്തിനുള്ള അവസരമാണ്.
പോളി ടെക‌്നിക്കുകളില്‍ 14000 സീറ്റും അത്രതന്നെ ഐടിഐകളിലുമുണ്ട‌്.
ടെക്‌നിക്കല്‍ സ‌്കൂളില്‍ 69.72 % വിജയം
ഹയര്‍സെക്കന്‍ഡറി സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍നിന്നായി പരീക്ഷ എഴുതിയ 1420 വിദ്യാര്‍ഥികളില്‍ 990 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 69.72 ശതമാനമാണ് ഈ വിഭാഗത്തില്‍ വിജയശതമാനം. കഴിഞ്ഞവര്‍ഷം ഇത് 76.77 ശതമാനമായിരുന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയത് 33 വിദ്യാര്‍ഥികള്‍.
സ്‌കോള്‍ കേരളയില്‍ 43.48 ശതമാനം
സ‌്കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത 58895 പേരില്‍ 25610 പേര്‍ ഉപരിപഠനത്തിന‌് അര്‍ഹരായി. വിജയശതമാനം 43.48. ഇതില്‍ 140 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുണ്ട‌്. സയന്‍സ് വിഭാഗത്തില്‍ 991 പേരും ഹ്യൂമാനിറ്റീസില്‍ 14658 പേരും കൊമേഴ്‌സില്‍ 9961 പേരും യോഗ്യത നേടി. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ‌്.
കലാമണ്ഡലത്തില്‍നിന്ന‌് 73 പേര്‍
കലാമണ്ഡലം ആര്‍ട‌്സ‌് സ്‌കൂളില്‍ പരീക്ഷ എഴുതിയ 78 വിദ്യാര്‍ഥികളില്‍ 73 പേര്‍ ഉപരിപഠന യോഗ്യരായി. വിജയശതമാനം 93.59.

Related News