Loading ...

Home Education

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

മണലൂര്‍ ഗവ. ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. മെയ് 14 ന് രാവിലെ 11 ന് മണലൂര്‍ ഗവ. ഐടിഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. യോഗ്യത: എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ടുവര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്‌സ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ബിരുദം/ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. കൂടാതെ എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ഡി ജി ഇ റ്റി സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടിയിരിക്കണം. പ്ലസ്ടു തലത്തിലോ ഡിപ്ലോമ തലത്തിലോ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, അടിസ്ഥാന കമ്ബ്യൂട്ടര്‍ പഠനം എന്നിവ നിര്‍ബന്ധം. ഫോണ്‍: 04872 620066.

Related News