Loading ...

Home Education

കലാമണ്ഡലത്തില്‍ ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: കലാമണ്ഡലത്തില്‍ ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം (വടക്കന്‍/തെക്കന്‍), കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില - പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം, പുരുഷവേഷം, ചുട്ടി - ആണ്‍കുട്ടികള്‍ക്കു മാത്രം കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം - പെണ്‍കുട്ടികള്‍ക്ക് മാത്രം തുള്ളല്‍, കര്‍ണാടക സംഗീതം - ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എ എച്ച്‌ എസ് എല്‍ സി വിജയിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ക്ക് അഭിമുഖ പരീക്ഷയുണ്ടാകും. പത്താം ക്ലാസ് പാസായ, 2019 ജൂണ്‍ ഒന്നിന് 20 വയസ്സ് കവിയാത്ത വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുവര്‍ഷത്തെ ഇളവുണ്ട്. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് എന്‍ഡോവ്‌മെന്‍റ് അവാര്‍ഡുകള്‍ നല്‍കും. ചെറുതുരുത്തി എസ് ബി ഐ ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നമ്ബറിലേക്ക് (ഐഎഫ്‌എസ്‌സി കോഡ് : എസ്ബിഐഎന്‍0070971) 200 രൂപ അടച്ചതിന്‍റെ കൗണ്ടര്‍ ഫോയില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. കൗണ്ടര്‍ ഫോയിലില്‍ അപേക്ഷകന്‍റെ പേര് ചേര്‍ക്കണം. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 80 രൂപ അടച്ചാല്‍ മതി. ഡിഡിയോടു കൂടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 21. അപേക്ഷയും പ്രോസ്‌പെക്ടസും www.kalamandalam.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Related News