Loading ...

Home Education

വിദ്യാരംഭ കലോത്സവത്തിന് തുഞ്ചന്‍പറമ്പില്‍ തുടക്കം

തുഞ്ചന്‍പറമ്പ് (തിരൂര്‍): തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തെ സാക്ഷിയാക്കി നടി മഞ്ജു വാര്യര്‍ തിരി തെളിയിച്ചതോടെ ഭാഷയുടെ തറവാട്ടുമുറ്റത്ത് വിദ്യാരംഭ കലോത്സവത്തിന് തുടക്കമായി. ഇനി അഞ്ചു നാള്‍ തുഞ്ചന്‍െറ മണ്ണില്‍ ഭാഷയുടെയും കലയുടെയും ഉത്സവമാണ്. വന്‍ ജനാവലിയാണ് ഉദ്ഘാടനത്തിന് സാക്ഷിയാകാന്‍ തുഞ്ചന്‍പറമ്പിലത്തെിയത്. ഉദ്ഘാടകയാകാനായത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കാണുന്നെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
à´Žà´‚.à´Ÿà´¿. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എഴുത്ത്, സംഗീതം തുടങ്ങിയവ സൃഷ്ടിക്കുന്ന മാനസിക പ്രപഞ്ചമാണ് സമൂഹത്തിന്‍െറ നിലനില്‍പ്പിനാധാരമെന്നും ഇത് സൃഷ്ടിക്കാന്‍ ഉപകരിക്കുന്നതാണ് വിദ്യാരംഭ കലോത്സവമെന്നും à´Žà´‚.à´Ÿà´¿ പറഞ്ഞു. ചാത്തനാത്ത് അച്യുതനുണ്ണി സംസാരിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ സ്വാഗതവും കെ.എക്സ് ആന്‍േറാ നന്ദിയും പറഞ്ഞു. മഞ്ജു വാര്യര്‍ക്ക് തുഞ്ചന്‍പറമ്പിന്‍െറ ഉപഹാരമായി à´Žà´‚.à´Ÿà´¿. വാസുദേവന്‍ നായര്‍ താളിയോല സമ്മാനിച്ചു. കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരശുദ്ധി മത്സരത്തിലെ വിജയി തിരൂര്‍ ഫാത്തിമമാത ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ വിദ്യാര്‍ഥി അഞ്ജലിക്ക് à´Žà´‚.à´Ÿà´¿ വാസുദേവന്‍ നായര്‍ സര്‍ട്ടിഫിക്കറ്റും കാഷ് പ്രൈസും നല്‍കി. തുടര്‍ന്ന് കലാമണ്ഡലം സൗമ്യ സുഭാഷിന്‍െറ മോഹിനിയാട്ടവും ഗസല്‍ ഗായിക മഴ അവതരിപ്പിച്ച ഗസല്‍ സന്ധ്യയും അരങ്ങേറി. ചൊവ്വാഴ്ച വൈകീട്ട് നാലിന് ‘ദി വിസിറ്റര്‍’ സിനിമ പ്രദര്‍ശിപ്പിക്കും. ആറിന് à´Žà´‚. പ്രനിയയുടെ സംഗീതകച്ചേരിയും 7.30ന് തൃക്കണ്ടിയൂര്‍ ലളിതകലാ സമിതിയുടെ നൃത്തനൃത്യവും അരങ്ങേറും. വെള്ളിയാഴ്ചയാണ് കുട്ടികളുടെ എഴുത്തിനിരുത്ത്. കവികളുടെ വിദ്യാരംഭവും നടക്കും. 

Related News