Loading ...

Home India

ഇ​റോം ശ​ര്‍​മി​ളയ്ക്ക് ഇരട്ടക്കുട്ടികള്‍, ചിത്രങ്ങള്‍ പുറത്തുവിട്ടു

ബംഗളൂരു: മാതൃദിനത്തില്‍ അമ്മയായ ഇറോം ശര്‍മിളയുടെ ഇരട്ട പെണ്‍കുട്ടികളുടെ ചിത്രം പുറത്തുവിട്ടു. ക്ലൗഡ് നയന്‍ ആശുപത്രിയാണ് ചിത്രം പുറത്തുവിട്ടത്. 2017-ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയുമായി ഇറോം വിവാഹിതയാകുന്നത്. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. നിക്സ് സഖി, ഓട്ടം ടാര എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികളുടെ പേരുകള്‍. പ്രസവശേഷം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 46ആം വയസിലാണ് ഇറോം ശര്‍മിള അമ്മയാകുന്നത്. കൊടൈക്കനാലിലാണ് ഇറോം ശര്‍മിള കുടുംബമായി സ്ഥിരതാമസം. അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാര സമരം നടത്തിയാണ് ഇറോം ശര്‍മിള ലോക ശ്രെദ്ധ നേടുന്നത്.

Related News