Loading ...

Home Education

ഐ.എച്ച്‌.ആര്‍.ഡിയില്‍ കമ്ബ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്‌.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കമ്ബ്യൂട്ടര്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (ഡിഗ്രി പാസ്സ്), പി.ജി.ഡി.എ.ഇ (ഡിഗ്രി പാസ്സ്), ഡി.സി.എ (+2 പാസ്സ്), ഡി.ഡി.റ്റി.ഒ.എ (എസ്.എസ്.എല്‍.സി പാസ്സ്), സി.സി.എല്‍.ഐ.എസ് (എസ്.എസ്.എല്‍.സി പാസ്സ്) ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദ വിവരങ്ങളും ഐ.എച്ച്‌.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in -ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂണ്‍ 22 വൈകിട്ട് നാലിനു മുന്‍പ് അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

Related News